ഇന്‍സ്റ്റാഗ്രാം ലൈവില്‍ പൂര്‍ണനഗ്നയായി പ്രത്യക്ഷപ്പെട്ട് നീലച്ചിത്രക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ നടി ഗഹന വസിഷ്ഠയുടെ പ്രതിഷേധം
മുംബൈ : ഇന്‍സ്റ്റാഗ്രാം ലൈവില്‍ പൂര്‍ണനഗ്നയായി പ്രത്യക്ഷപ്പെട്ട് നീലച്ചിത്രക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ നടി ഗഹന വസിഷ്ഠയുടെ പ്രതിഷേധം. ”ഞാന്‍ വസ്ത്രം ധരിച്ചിട്ടില്ല. പക്ഷേ, ഇത് നിങ്ങള്‍ പോണ്‍ ആണെന്ന് പറയില്ല. വസ്ത്രം ധരിച്ചാല്‍ ചിലയാളുകള്‍ പോണ്‍ ആണെന്ന് പറയും. അതാണ് കാപട്യം”- ഗഹന പോസ്റ്റിൽ കുറിച്ചു.
നീലച്ചിത്രക്കേസില്‍ അറസ്റ്റ് ഒഴിവാക്കുന്നതിന് 15 ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടിരുന്നതായി ഗഹന വെളിപ്പെടുത്തിയിരുന്നു. നടിയും മോഡലുമായ ഗഹന വസിഷ്ഠ് എന്ന വന്ദന തിവാരിയെ ഫെബ്രുവരിയിലാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. പണം നല്‍കിയാല്‍ അറസ്റ്റ് ഒഴിവാക്കാമെന്നായിരുന്നു വാഗ്ദാനം. പണം നൽകാഞ്ഞതിനാൽ രണ്ട് കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട ഗഹനയെ പൊലീസ് അറസ്റ്റു ചെയ്തു. നാല് മാസത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്. ഇപ്പോള്‍ മൂന്നാമതൊരു കേസില്‍ക്കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്./p>
ഹോട്ഷോട്ട് എന്ന ആപ്പ് വഴി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതിന് രാജ് കുന്ദ്ര നിര്‍മിച്ച ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളതായി ഗഹന സമ്മതിച്ചു. രാജ് കുന്ദ്ര നിര്‍ബന്ധിച്ച് നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കുകയായിരുന്നു എന്ന ചില മോഡലുകളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും എല്ലാവരും സ്വമേധയാ ആണ് അഭിനയിക്കുന്നതെന്നുമാണ് ഗഹന പറയുന്നത്.
https://www.instagram.com/tv/CSBQVJJKdGS/?utm_medium=copy_link