32.8 C
Kottayam
Saturday, May 4, 2024

ഇന്ത്യക്കാർക്ക് ഇൻസ്റ്റിറ്റ്യൂ ഷണൽ ക്വാറന്റൈൻ നിർബന്ധമില്ല; നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടൻ

Must read

ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടൻ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാർക്ക് ഇനിമുതൽ ഇൻസ്റ്റിറ്റ്യൂ ഷണൽ ക്വാറന്റൈൻ നിർബന്ധമില്ല. ഇന്ത്യയെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഇളവ്.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇനിമുതൽ യുകെയിലെത്തിയാൽ തങ്ങൾക്കിഷ്ടമുള്ള സ്ഥലത്ത് 10 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയാം. അഞ്ച് ദിവസത്തിന് ശേഷം പരിശോധന നടത്തി നെഗറ്റീവായാൽ ക്വാറന്റീൻ അവസാനിക്കുംഇന്ത്യക്ക് പുറമേ ഖത്തർ, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളേയും റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള നിരവധി യാത്രക്കാർക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് ബ്രിട്ടന്റേത്./

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week