29.7 C
Kottayam
Saturday, June 13, 2026

അംബാനി ഔട്ട്,ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ അദാനി

Must read

മുംബയ്:റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി ഉയര്‍ന്നു.2015 മുതല്‍ ഈ സ്ഥാനം നിലനിര്‍ത്തിയിരുന്നത് മുകേഷ് അംബാനിയാണ്.

കല്‍ക്കരി ഖനനം, വൈദ്യുതി, തുറമുഖങ്ങള്‍ എന്നിവയാല്‍ തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അദാനി, ഡാറ്റാ സെന്ററുകളിലേക്കും എയര്‍പോര്‍ട്ട് മാനേജ്മെന്റിലേക്കും അത് വ്യാപിപ്പിച്ചു. ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം ചൊവ്വാഴ്ച (നവംബര്‍ 23) അദാനിയുടെ സമ്ബത്ത് 88.8 ബില്യണ്‍ ഡോളറായിരുന്നു. മറുവശത്ത്, അംബാനിയുടെ ആസ്‌തി 91 ബില്യണ്‍ ഡോളറും. എന്നാല്‍ ബുധനാഴ്ച (നവംബര്‍ 24), റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികള്‍ 1.77% ഇടിഞ്ഞപ്പോള്‍ അദാനിയുടെ ഓഹരികള്‍ 2.34% കുതിച്ചു.

2020 മാര്‍ച്ചില്‍ അദാനിയുടെ ആസ്തി 4.91 ബില്യണ്‍ ഡോളറായിരുന്നു. 20 മാസങ്ങള്‍ക്കുള്ളില്‍ ഇത് 83.89 ബില്യണ്‍ ഡോളറിലെത്തി. അതായത് 1808 ശതമാനത്തിലധികം വര്‍ദ്ധനവ്. ഇക്കാലയളവില്‍ മുകേഷ് അംബാനിയുടെ ആസ്തി 250 ശതമാനം വര്‍ദ്ധിച്ചു. 2021-ല്‍ അദാനിയുടെ ആസ്തിയില്‍ 50 ബില്യണ്‍ ഡോളറിലധികം വര്‍ദ്ധനയുണ്ടായപ്പോള്‍ അംബാനിയുടെ ആസ്തി 21.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി അദാനിയുടെ സമ്ബത്ത് പലമടങ്ങ് വര്‍ദ്ധിച്ചു. റിന്യൂവബിള്‍ എനര്‍ജി കമ്ബനിയായ അദാനി ഗ്രീനിന്റെ ഇന്ത്യന്‍ ഓഹരി വിപണിയിലെ മിന്നും പ്രകടനമായിരുന്നു ഇതിന്റെ പ്രധാന കാരണം.

- Advertisement -

റിലയന്‍സ്-അരാംകോ കരാര്‍ റദ്ദാക്കിയതിന് ശേഷമാണ് അംബാനിയുടെ സ്വത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്. ബിസിനസില്‍ 20 ശതമാനം നിക്ഷേപം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന അരാംകോ നിര്‍ദ്ദിഷ്ട നിക്ഷേപം വീണ്ടും വിലയിരുത്താന്‍ തീരുമാനിച്ചതിനാല്‍ ലയനം റദ്ദാക്കുന്നതായി റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡ് പ്രഖ്യാപിക്കുകയായിരുന്നു.

- Advertisement -

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇഷ്ടക്കാരനായി അറിയപ്പെടുന്ന ഗൗതം അദാനിക്ക് ഏതാനും വര്‍ഷങ്ങളായി മികച്ച വളര്‍ച്ചയാണ് വിപണിയില്‍ നേടിയെടുക്കാനായിട്ടുള്ളത്. 2013ല്‍ ഇന്ത്യയിലെ അതിസമ്ബന്നപ്പട്ടികയില്‍ 23ാമതായിരുന്നു അദാനി. മോദി അധികാരത്തിലേറിയതിനു ശേഷം ‘കുബേര കടാക്ഷം’ വേണ്ടുവോളം
ലഭിക്കുകയായിരുന്നു അദാനി ഗ്രൂപ്പിന്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

Popular this week