KeralaNewspravasi

ഇന്ത്യയിൽനിന്നുള്ള യാത്രാവിലക്ക് സൗദി നീക്കി

റിയാദ് :ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നിന് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇന്ത്യയെ കൂടാതെ ഇൻഡൊനീഷ്യ, പാകിസ്താൻ, ബ്രസീൽ, വിയറ്റ്നാം, ഈജിപ്ത് എന്നീ രാജ്യങ്ങളിൽനിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

ഈ ആറ് രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇനിമുതൽ മറ്റ് രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടതില്ല. ഇവർ സൗദിയിലെത്തിയശേഷം അഞ്ചുദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ പൂർത്തിയാക്കിയാൽ മതിയാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker