33.4 C
Kottayam
Friday, May 3, 2024

ഗ്യാസ് സിലിണ്ടറുകളുടെ എക്‌സ്‌പെയറി ഡേറ്റ് എങ്ങിനെ?വിശദാംശങ്ങളിങ്ങനെ

Must read

കൊച്ചി:അടുക്കളയില്‍ ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് അടുപ്പ്. ഭക്ഷണം പാചകം ചെയ്യാന്‍ ഇതല്ലാതെ നമുക്ക് വേറെ വഴിയില്ല. വിറകടുപ്പ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ പോലും രാജ്യത്ത് ഭൂരിഭാഗം വീടുകളിലും ഇന്ന് ഉപയോഗിക്കുന്നത് എല്‍പിജി ഗ്യാസാണ്. ഇതുവഴി പാചകം എളുപ്പമാണ് എങ്കിലും ഒരു ചെറിയ അശ്രദ്ധ പോലും വളരെ വലിയ അപകടങ്ങള്‍ക്ക് കാരണമാകും.

ഗ്യാസ് സിലിണ്ടറുകളുടെ തകരാറുമൂലം ഉണ്ടായിട്ടുളള അപകടങ്ങളും ഏറെയാണ് . ഇതിനു പ്രധാന കാരണം ഗ്യാസ് സിലിണ്ടര്‍ സുരക്ഷിതമല്ല എന്നതുതന്നെയാണ്. ഇന്ന് മിക്ക വീടുകളിലും രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ അവയ്ക്ക് എക്‌സ്‌പെയറി ഡേറ്റ് ഉണ്ടെന്നകാര്യം ഇതുപയോഗിക്കുന്ന വീട്ടമ്മമാര്‍ക്ക് അറിയില്ല എന്നതാണ് സത്യം .

എന്നാല്‍ അറിയാത്തവര്‍ ഇത് ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്. എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞ സിലിണ്ടറുകള്‍ അപകടം വരുത്തിവെയ്ക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് ഇവ കൃത്യമായി നോക്കേണ്ടത് അത്യാവശ്യമാണ്. എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ എക്‌സ്‌പെയറി ഡേറ്റ് എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം.

ഗ്യാസ് സിലിണ്ടറിന് മുകളിലായി ആല്‍ഫാന്യൂമെറിക്കല്‍ നമ്ബറില്‍ ആയിരിക്കും എക്‌സ്‌പെയറി ഡേറ്റ് കുറിച്ചിരിക്കുന്നത്. ഉദാഹരണം. A 25 എന്നാണ് എക്‌സ്‌പെയറി ഡേറ്റ് എങ്കില്‍, ഇത് ഏത് ദിവസത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് നോക്കാം. ഇതിനായി ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള പന്ത്രണ്ട് മാസങ്ങളെ നാല് ക്വാര്‍ട്ടറുകളായി തിരിച്ചിരിക്കുന്നു. അതായത് ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ എന്നിവ A എന്നും ഏപ്രില്‍, മെയ്, ജൂണ്‍ എന്നത് B എന്നും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍, എന്നത് C എന്നും. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നത് D എന്നും തരം തിരിച്ചിരിക്കുന്നു.

ഇതില്‍ മനസ്സിലാക്കി ഇരിക്കേണ്ടത് ഇത്രമാത്രം. മാര്‍ച്ച്‌ എന്നാല്‍ Aആയും ജൂണ്‍ എന്നാല്‍ B ആയും സെപ്റ്റംബര്‍ എന്നാല്‍ C ആയും ഡിസംബര്‍ എന്നാല്‍ D ആയും കണക്കാക്കുന്നു. 25 എന്നത് 2025 ആണ്. അങ്ങനെ വരുമ്ബോള്‍ A 25 എന്നത് ഡിസംബര്‍ 2025 എന്നാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ വീട്ടിലുള്ള സിലിണ്ടറിന്റെ എക്‌സ്‌പെയറി ഡേറ്റ് മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week