29.4 C
Kottayam
Saturday, June 6, 2026

വാക്സിനേഷന്‍ കോവിഡ് മരണനിരക്ക് കുറയ്ക്കുന്നു; 2 ഡോസ് സ്വീകരിച്ചവര്‍ക്ക് 95%വരെ പ്രതിരോധമെന്ന് ഐസിഎംആര്‍

Must read

ചെന്നൈ: കോവിഡ് ബാധിച്ചവരിലെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ കോവിഡ് വാക്സിനേഷന് സാധിക്കുമെന്ന് ഐസിഎംആർ പഠനം. തമിഴ്നാട് പോലീസ് സേനയിൽ നിന്ന് കോവിഡ് ബാധിതരായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഐസിഎംആർ പഠനം നടത്തിയിരിക്കുന്നത്. ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വന്നതിലൂടെ വാക്സിനേഷൻ സംബന്ധിച്ച് നിലനിൽക്കുന്ന ചില തെറ്റിദ്ധാരണകൾക്കും വ്യാജ പ്രചാരണങ്ങൾക്കും പരിഹാരമാവുന്നുവെന്നാണ് വിലയിരുത്തൽ.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരുന്ന ഫെബ്രുവരി ഒന്ന് മുതൽ മെയ് 14 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. സംസ്ഥാനത്തെ 1,17,524 പോലീസുകാരിൽ 32,792 പേർ ആദ്യ ഡോസും 67,673 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്. 17,059 പേർ വാക്സിന്റെ ഒരു ഡോസും സ്വീകരിച്ചിട്ടില്ല.

സംസ്ഥാനത്തെ മൊത്തം പോലീസുകാരിൽ ഈ വർഷം ഏപ്രിൽ 13 മുതൽ മെയ് 14 വരെയുള്ള കാലയളവിൽ 31 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ നാല് പേർ രണ്ട് ഡോസ് വാക്സിനും ഏഴ് പേർ ഒരു ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. 20 പേർ വാക്സിൻ സ്വീകരിച്ചിരുന്നില്ല. 34 മുതൽ 58 വരെ പ്രായമുള്ളവരാണ് മരിച്ചത്. ഇതിൽ 29 പുരുഷൻമാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.

ആകെ റിപ്പോർട്ട് ചെയ്ത മരണത്തിൽ വാക്സിൻ സ്വീകരിക്കാത്തവർ, ഒരു ഡോസ് സ്വീകരിച്ചവർ, രണ്ട് ഡോസ് സ്വീകരിച്ചവർ എന്നിവരുടെ മരണനിരക്ക് യഥാക്രമം ആയിരം പോലീസുകാരിൽ 1.17 ശതമാനം, 0.21 ശതമാനം, 0.06 ശതമാനം എന്നിങ്ങനെയാണ്.

- Advertisement -

പഠനം സൂചിപ്പിക്കുന്നതനുസരിച്ച് കോവിഡ് വാക്സിൻ സ്വീകരിച്ചവരിലെ മരണനിരക്ക് കുറവാണ്. ഒരു ഡോസ് സ്വീകരിച്ചവരിൽ 0.18, രണ്ട് ഡോസ് സ്വീകരിച്ചവരിൽ 0.05 എന്നിങ്ങനെയാണ് കോവിഡ് മരണത്തിനുള്ള സാധ്യത. അതേസമയം വാക്സിൻ സ്വീകരിക്കാത്തവരിൽ മരണനിരക്ക് ഉയർന്ന നിലയിലുമാണ്.

- Advertisement -

കോവിഡ് 19 രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് മരണത്തെ പ്രതിരോധിക്കാനുള്ള കഴിവ് 95 ശതമാനമാണ്. ഒരു ഡോസ് സ്വീകരിച്ചവരിൽ ഇത് 82 ശതമാനമാണെന്നും ഐസിഎംആർ പഠനത്തിൽ വിശദീകരിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

Popular this week