വീട്ടുമുറിയില്‍ ഗ്രോബാഗിനുള്ളില്‍ കഞ്ചാവ് കൃഷി,യുവാവ് അറസ്റ്റില്‍,മുറിയില്‍ കഞ്ചാവ് കൃഷിയ്ക്കായുള്ള സജ്ജീകരണങ്ങള്‍ എക്‌സൈസിനെയും ഞെട്ടിച്ചു

കട്ടപ്പന: ഹോസ്റ്റല്‍ മുറിയില്‍ കഞ്ചാവ് ചെടി നട്ടു പരിപാലിയ്ക്കുന്നത് ധ്യാന്‍ ശ്രീനിവാസന്‍ സിനിമയായ അടി കപ്യാരെ കൂട്ടമണിയില്‍ കണ്ടിട്ടുണ്ട്.എന്നാല്‍ സ്വന്തം വീട്ടിലെ കിടപ്പു മുറിയില്‍ കഞ്ചാവ് വളര്‍ത്തിയാലോ.എക്‌സൈസ് തൂക്കിയെടുത്തു അകത്തിടും.

,p>കട്ടപ്പന നിര്‍മ്മല സിറ്റിയില്‍ ഇതു തന്നെയാണ് നടന്നതും.കണ്ണംകുളം തോമസിന്റെ മകന്‍ മനു തോമസ്(30) വീടിന്റെ കിടപ്പു മുറിയില്‍ എട്ടു കഞ്ചാവുചെടികളാണ് നട്ടുപരിപാലിച്ചിരുന്നത്.ഗ്രോ ബാഗുകളില്‍ വെള്ളവും വളവുമൊക്കെ കൊടുത്തു വൃത്തിയായി പരിപാലിച്ചു വരികയായിരുന്നു.ഓരോ ചെടിയ്ക്കും നാല്‍പ്പതു സെന്റീമീറ്റര്‍ വരെ നീളമുണ്ട്.ചട്ടപ്രകാരം 10 വര്‍ഷം വരെ ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റമാണ് പ്രതി ചെയ്തത്.

അയല്‍പക്കം കാരുടെ ശ്രദ്ധയില്‍പ്പെടാതിരിയ്ക്കാന്‍ ടര്‍പാളിന്‍ ഇട്ട് ചെടികളുള്ള മുറി മറച്ചിരിയ്ക്കുകയായിരുന്നു.കൃതൃിമ വെളിച്ചതിനായി ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

പ്രതി വര്‍ഷങ്ങളായി കഞ്ചാവ് ഉപയോഗിച്ചിരുന്നതായും എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. വിവരങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമായിരുന്നു റെയിഡ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News