ഇടുക്കി: പൂപ്പറയിൽ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. 15 കാരിയായ പെൺകുട്ടിയാണ് അക്രമണത്തിന് ഇരയായത്. ഇന്നലെ വൈകിട്ടാണ് സംഭവം. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെൺകുട്ടിയെ പ്രദേശവാസികളായ നാലു പേര്‍ ചേർന്ന് ആക്രമിക്കുകയായിരുന്നു.
തേയിലത്തോട്ടത്തിൽ സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെൺകുട്ടിയെ പൂപ്പാറ സ്വദേശികളായ നാല് പേരാണ് ആക്രമിച്ചത്. സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെൺകുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കുകയും ചെയ്തു.
സംഭവത്തിൽ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് പേരെ പിടികൂടി. ഇവരെ ചോദ്യം ചെയ്യുകയാണ്. പ്രതികളിലൊരാൾ പ്രായപൂര്‍ത്തിയാകാത്തതാണെന്നാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News