KeralaNews

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, സർക്കാർ പ്രത്യേക പരിഗണന നൽകണമെന്ന് നിവേദനം

തിരുവനന്തപുരം : സംസ്ഥാനത്തിന് പുറത്ത് ജോലിചെയ്യുന്ന മലയാളി സിവിൽ സര്‍വീസ് ഉദ്യോഗസ്ഥരുടെ(civil service പങ്കാളികളെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രത്യേക പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. ഇവരുടെ സൗകര്യവും താൽപര്യവും പരിഗണിച്ച് വേണം സ്ഥലം മാറ്റം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കാനെന്നാണ് ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്.

സംസ്ഥാനത്തിന് പുറത്തും കേന്ദ്ര സര്‍വ്വീസിലും ജോലി ചെയ്യുന്ന സിവിൽ സര്‍വീസ് ഉദ്യോഗസ്ഥരുടെ സര്‍ക്കാര്‍ ജീവനക്കാരായ പങ്കാളികളെ പ്രോട്ടക്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. ജീവനക്കാരെ സ്ഥലം മാറ്റുമ്പോൾ അവരുടെ താൽപര്യം കൂടി പരിഗണിക്കണം. ജീവനക്കാര്‍ സ്ഥലം മാറ്റം ആവശ്യപ്പെടുമ്പോൾ മുൻഗണന നൽകണം. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍വ്വീസിലും ജോലി ചെയ്യുന്ന മലയാളി ഉദ്യോഗസ്ഥരിൽ പലരുടേയും കുടുംബം കേരളത്തിലാണ്

പ്രായം ചെന്ന മാതാപിതാക്കളുടെ സംരക്ഷണത്തിലടക്കം ഉദ്യോഗസ്ഥര്‍ നിലവിൽ നേരിടുന്ന പ്രതിസന്ധികൾ കണക്കിലെടുത്താണ് ഇത്തരമൊരു നിവേദനം നൽകിയതെന്ന് കേരള ഐഎഎസ് അസോസിയേഷൻ സെക്രട്ടറി എം.ജി രാജമാണിക്യം വ്യക്തമാക്കുന്നു.

ശാരീരിക പരിമിതികൾ നേരിടുന്നവര് മുതൽ രാജ്യം കാക്കുന്ന ജവാൻമാരുടെ പങ്കാളികൾ വരെ ഇരുപതോളം വിഭാഗങ്ങളെയാണ് നിലവിൽ പ്രൊട്ടക്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജനസേവനം കണക്കിലെടുത്ത് സിവിൽസര്‍വ്വീസ് ജീവനക്കാരുടെ കുടുംബാംഗങ്ങളെ കൂടി പരിഗണന പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്ന പ്രതീക്ഷയും ഐഎഎസ് അസോസിയേഷൻ പങ്കുവയ്ക്കുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker