ഡെറാഡൂണ്‍: പതിറ്റാണ്ടുകള്‍ക്കുശേഷം ഗംഗാജലം കുടിക്കാന്‍കൊള്ളാവുന്ന പാകത്തിലായെന്ന് ഐ.ഐ.ടി. റൂര്‍ക്കി. ലോക്ക്ഡൗണില്‍ നദീതടങ്ങളിലെ പര്യവേഷണങ്ങളും ഖനനങ്ങളും നിര്‍ത്തിയിരിക്കുകയാണ്. ഗംഗയുടെ ഉത്തരകാശിയിലെ ദേവപ്രയാഗ് മുതല്‍ ഹരിദ്വാറിലെ ഹര്‍ കി പൈരി വരെ ഭാഗത്തെ ജലം പരിശോധിക്കാന്‍ ഉത്തരാഖണ്ഡ് മലിനീകരണനിയന്ത്രണ ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നു.
വെള്ളം ”എ” കാറ്റഗറിയിലാണെന്നാണു പരിശോധനാഫലമെന്നു പരിസ്ഥിതി എന്‍ജിനീയറിങ് വിഭാഗം മേധാവി അബ്സാര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു നദിയിലേക്കുള്ള 22 അഴുക്കുചാലും പൂട്ടി സീല്‍ ചെയ്തു. ഇതോടെ വെള്ളം ശുദ്ധമായെന്നാണ് റിപ്പോര്‍ട്ട് .ബയോക്കെമിക്കല്‍ ഓക്സിജന്റെ അളവ് ലിറ്ററില്‍ മൂന്നു മില്ലിഗ്രാമില്‍ താഴെയായി. എന്നാലും കുടിക്കാന്‍ ക്ലോറിനേഷന്‍ നടത്തുന്നതു നന്നായിരിക്കുമെന്നാണു വിലയിരുത്തല്‍.