FeaturedHome-bannerKeralaNews

റിയാദില്‍ നിന്നെത്തിയ പ്രവാസികളില്‍ മൂന്നു പേര്‍ക്ക് രോഗലക്ഷണങ്ങള്‍

കരിപ്പൂര്‍: റിയാദില്‍ നിന്ന് കരിപ്പൂരിലെത്തിയ പ്രവാസികളില്‍ ഒരാള്‍ക്ക് കോവിഡ് രോഗലക്ഷണം ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആുപത്രിയിലേക്ക് മാറ്റി. അര്‍ബുദ രോഗിയായ കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

എയര്‍ ഇന്ത്യയുടെ എ ഐ 922 വിമാനത്തില്‍ 152 പ്രവാസികളാണ് ഇന്നലെ കരിപ്പൂരെത്തിയത്. 84 ഗര്‍ഭിണികളും 22 കുട്ടികളും സംഘത്തിലുണ്ട്. സൗദി സമയം ഉച്ചക്ക് 12.45ന് റിയാദ് കിങ് ഖാലിദ് എയര്‍പോര്‍ട്ടില്‍ നിന്നാണ് പ്രവാസികളുമായി എയര്‍ ഇന്ത്യയുടെ വിമാനം പറന്നുയര്‍ന്നത്.

https://youtu.be/wUiKvmgECls

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker