വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേ; ആശുപത്രിയുടെ സ്ഥിതി കണ്ട് പൊട്ടിത്തെറിച്ച് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ

കൊല്ലം: മൂന്ന് കോടി ചിലവില്‍ നിര്‍മ്മിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തി നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. ആശുപത്രി പരിസരം വൃത്തിഹീനമായി കിടക്കുന്നു എന്ന പരാതി എംഎല്‍എയ്ക്ക് ലഭിച്ചിരുന്നു. ഫാര്‍മസിയും ഓഫീസും അടക്കമുള്ള ഇടങ്ങള്‍ വൃത്തിഹീനമായി കിടക്കുന്നത് കണ്ട് എംഎല്‍എ തന്നെ ഒടുവില്‍ ചൂലെടുത്തു തറ തൂത്തുവാരി.

വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്നും താന്‍ ഇപ്പോള്‍ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടര്‍മാര്‍ക്കും ജോലിക്കാര്‍ക്കും ലജ്ജ തോന്നാന്‍ വേണ്ടിയാണ് താന്‍ ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ ചിലവഴിച്ച് ഉദ്ഘാടനത്തിന് സജ്ജമായ തലവൂരിലെ ആയുര്‍വേ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്താന്‍ എത്തിയതായിരുന്നു ഗണേഷ് കുമാര്‍ എംഎല്‍എ. വൃത്തിയില്ലാത്ത അഴുക്കു നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളും കണ്ട് ഗണേശ് കുമാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ആറ് മാസം മുമ്പ് തുറന്നുകൊടുത്ത ശൗചാലയങ്ങള്‍ വരെ പൊട്ടിത്തകര്‍ന്നു കിടക്കുന്ന നിലയിലാണ്. ഇത് കണ്ട് പ്രകോപിതനായ എംഎല്‍എ ഉദ്ഘാടനത്തിന് മന്ത്രി എത്തുന്നതിനു മുമ്പേ ആശുപത്രി വൃത്തിയാക്കിയില്ലെങ്കില്‍ അതിന്റെ പരിണിതഫലം എല്ലാവരും കൂടി അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News