സാമ്പത്തിക തര്‍ക്കം: കൊച്ചിയില്‍ സുഹൃത്തിന്റെ വീടിന് മുന്നില്‍ ഓട്ടോ ഡ്രൈവര്‍ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു

കൊച്ചി: കാലടിയില്‍ ഓട്ടോ ഡ്രൈവര്‍ തീകൊളുത്തി ജീവനൊടുക്കി. കരമാല്ലൂര്‍ സ്വദേശിയായ ഷാജിയാണ് മരിച്ചത്. സുഹൃത്തിന്റെ വീടിന് മുന്‍പില്‍ വച്ചാണ് സംഭവം. ഷാജിയുടെ സുഹൃത്തായ വെള്ളറയ്ക്കല്‍ സ്വദേശി ജോര്‍ജിന്റെ വീടിനുമുന്നില്‍ വച്ചാണ് സംഭവം നടന്നത്.

പെട്രോള്‍ ഒഴിച്ച ശേഷം സ്വയം തീകൊളുത്തുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. മുന്‍പ് ജോര്‍ജിന്റെ ഡ്രൈവറായിരുന്നു ഷാജി. പത്തനംതിട്ട സ്വദേശിയായ ജോര്‍ജ് കാലടിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ജോര്‍ജിന് സ്വന്തം വീട് പണയം വച്ച് ഷാജി വന്‍തുക നല്‍കിയിരുന്നു. ഈ പണം തിരിച്ചുനല്‍കാതെ വന്നതോടെ ഷാജിയുടെ വീട് ജപ്തി ഭീഷണിയിലാണ്. പണം ആവശ്യപ്പെട്ട് പല തവണ ഷാജി ജോര്‍ജിനെ സമീപിച്ചിരുന്നു. ഇന്നും പണം ചോദിച്ച് വീട്ടിലെത്തിയ ഷാജി ജീവനൊടുക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News