25.5 C
Kottayam
Friday, June 5, 2026

കുമ്പളങ്ങി കാണുന്നത് തന്നെ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്: അന്ന ബെന്‍

Must read

ആദ്യ സിനിമയായ കുമ്പളങ്ങി നൈറ്റ്സില്‍ തുടങ്ങി പിന്നീട് ഹെലന്‍, കപ്പേള, സാറാസ് എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് അന്ന ബെന്‍. അന്ന ബെന്‍ നായികയായ ആഷിഖ് അബു ചിത്രം നാരദന്‍ മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്തിരിക്കുകയാണ്. ടൊവിനോ തോമസാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.

വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് എന്ന സിനിമയില്‍ നടന്‍ റോഷന്‍ മാത്യവിനൊപ്പവും അന്ന ബെന്‍ എത്തുന്നുണ്ട്. ഇപ്പോള്‍ തന്റെ അഭിനയത്തെക്കുറിച്ചും ആദ്യ സിനിമ കുമ്പളങ്ങി നൈറ്റ്സ് കാണുമ്പോഴുള്ള അനുഭവത്തെക്കുറിച്ചും സംസാരിക്കുകയാണ് താരം. നാരദന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അന്ന.

തന്റെ സിനിമകള്‍ ഒരു വട്ടം മാത്രമേ കാണാറുള്ളൂ എന്നും ആദ്യ സിനിമയായ കുമ്പളങ്ങി നൈറ്റ്സ് കാണുന്നത് തന്നെ തനിക്ക് ബുദ്ധിമുട്ടായി തോന്നാറുണ്ടെന്നുമാണ് അന്ന ബെന്‍ പറയുന്നത്. ഏതെങ്കിലും ചില പ്രത്യേക ഭാഗങ്ങള്‍ നന്നായെന്നോ മോശമായെന്നോ സിനിമ കാണുമ്പോള്‍ തോന്നാറുണ്ടോ, എന്നായിരുന്നു അവതാരകന്റെ ചോദ്യം.

”ഞാന്‍ എല്ലാ സിനിമകളും ഒരു വട്ടമേ കണ്ടിട്ടുള്ളൂ. അതുകൊണ്ട് എനിക്ക് അങ്ങനെ അറിയില്ല. കുമ്പളങ്ങി മാത്രമാണ് ഞാന്‍ കുറച്ചധികം വട്ടം കണ്ടത്. കപ്പേളയൊന്നും ഞാന്‍ മര്യാദക്ക് കണ്ടിട്ടേ ഇല്ല. കുമ്പളങ്ങി പിന്നെ ആദ്യമായിട്ട് ചെയ്യുന്നത് കാരണം അവിടെയും ഇവിടെയും ഒക്കെ പാളിച്ചകള്‍ കാണുമ്പോള്‍ തന്നെ തോന്നാറുണ്ട്. അതുകൊണ്ട് എനിക്കത് കാണാന്‍ തന്നെ ഭയങ്കര ബുദ്ധിമുട്ടാണ്. അങ്ങനെ പറയണ്ടായിരുന്നു, ഇങ്ങനെ പറഞ്ഞാല്‍ മതിയായിരുന്നു എന്നൊക്കെ ഞാന്‍ ആലോചിക്കും. പക്ഷെ പിന്നെ കുഴപ്പമില്ല,” അന്ന ബെന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week