അംറേലി: മഹാത്മ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്ത നിലയിൽ കണ്ടെത്തി. ഗുജറാത്തിൽ അംറേലി ജില്ലയിലെ ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രതിമയാണ് തകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നതെന്നും പ്രതിമ തകര്ത്തയാളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും സബ് ഇന്‍സ്പെക്ടര്‍ വൈ പി ഗോഹില്അറിയിച്ചു.
2018ലാണ് ഇവിടെ മഹാത്മ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാച്ഛാദനം ചെയ്തത്. സൂറത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വജ്രവ്യാപാരി സാവ്ജി ഭായ് ഡോലാക്കിയയുടെ നേതൃത്വത്തിലുള്ള ഡോലാക്കിയ ഫൗണ്ടേഷനാണ് പ്രതിമയുടെ സംരക്ഷണ ചുമതല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News