പതിവ് തെറ്റിച്ചില്ല; ഇന്ധന വില ഇന്നും കൂട്ടി

കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി. പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും നൂറിനോട് അടുക്കുകയാണ്.

കൊച്ചിയില്‍ പെട്രോള്‍ 100.42 രൂപയും ഡീസലിന് 96.11 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 102.19 രൂപയും ഡീസലിന് 96.11 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോളിന് 100.68 രൂപയും ഡീസലിന് 94.71 രൂപയുമാണ് ഇന്നത്തെ വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News