കൊച്ചി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ ഇന്ധന വിലയില്‍ വര്‍ധന തുടരുന്നു. ഇന്ന് പെട്രോളിന് 29 പൈസയും ഡീസലിന് 35 പൈസയും ഇന്ന് കൂട്ടി.
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 94.32 രൂപയായി ഉയര്‍ന്നു.
ഡീസലിന്റെ വില 90ലേക്ക് കുതിക്കുകയാണ്. ഒരു ലിറ്റര്‍ ഡീസലിന് 89.18 രൂപയാണ് തലസ്ഥാനത്ത് വില. കൊച്ചിയില്‍ പെട്രോളിന് 92.52 രൂപയും ഡീസലിന് 87.52 രൂപയുമാണ് വില.
പത്ത് ദിവസത്തിനിടെ എട്ടാം തവണയാണ് ഇന്ധന വര്‍ധിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലുണ്ടായ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മെയ് നാലു മുതലാണ് ഇന്ധന വില വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News