29.4 C
Kottayam
Friday, June 5, 2026

വില കൂടിയപ്പോള്‍ കേന്ദ്രത്തിന്റെ മടിശീല നിറഞ്ഞു,വേണ്ടെന്ന് വച്ചത് തുച്ഛമായ തുക മാത്രം,കേന്ദ്രം കൂട്ടുമ്പോള്‍ സംസ്ഥാനത്തിനും ലോട്ടറി

Must read

കൊച്ചി:പെട്രോളിനും ഡീസലിനും നികുതി കുത്തനെ കൂട്ടിയാണ് കഴിഞ്ഞ ഏഴു വർഷവും എൻഡിഎ സർക്കാർ എല്ലാ പദ്ധതികളുടെയും പണം കണ്ടെത്തിയത്. എൻഡിഎ അധികാരത്തിൽ എത്തിയപ്പോൾ പെട്രോളിന് എക്സൈസ് നികുതി ഒമ്പത് രൂപ നാല്പത്തിയെട്ട് പൈസയായിരുന്നു ഇത് 32.90 പൈസയായിയിരുന്നു ഇന്നലെ വരെ. അഞ്ചു രൂപ ഇന്നലെ കുറഞ്ഞപ്പോൾ ഇത് 27.90 പൈസയായി. അതായത് ഇപ്പോഴും എൻഡിഎ അധികാരത്തിൽ എത്തിയപ്പോഴുണ്ടായിരുന്ന നിരക്കിൻറെ മൂന്നിരട്ടിയാണ് എക്സൈസ് തിരുവ.

ഡീസലിന് 2014ലെ നികുതി 3 രൂപ 56 പൈസ. ഇപ്പോൾ പത്തു രൂപ കുറച്ചിട്ടും 21 രൂപ എൺപത് പൈസ. അതായത് എൻഡിഎ കാലത്തെ ഉയർച്ച ഇപ്പോഴത്തെ കണക്കു നോക്കിയാലും എഴിരട്ടി.

നികുതി കണക്ക്

ഇനി നികുതിയിലൂടെ കിട്ടുന്ന പണം എങ്ങോട്ടു പോകുന്നു എന്ന് നോക്കാം. 32 രൂപ തൊണ്ണൂറ് പൈസ കേന്ദ്രം നികുതി ഈടാക്കിയതിൻ്റെ കണക്ക് ഇങ്ങനെയാണ്.

- Advertisement -

അടിസ്ഥാന എക്സൈസ് തീരുവ 1രൂപ 40 പൈസ
പ്രത്യേക എക്സൈസ് ഡ്യൂട്ടി 11 രൂപ
അടിസ്ഥാനസൗകര്യ, കാർഷിക സെസുകൾ 20 രൂപ 50 പൈസ
ഡീസലിന് അടിസ്ഥാന തീരുവ 1രൂപ 80 പൈസ
പ്രത്യേക നികുതിയും സെസും 30 രൂപ

- Advertisement -

ഇതിൽ പ്രത്യേക നികുതി, സെസ് എന്നിവയിലൂടെ കിട്ടുന്ന തുക സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കേണ്ടതില്ല. അതായത് പെട്രോളിൻ്റെ അടിസ്ഥാന നികുതിയായ 1 രൂപ 40 പൈസയും ഡിസലിൻറെ 1 രൂപ എൺപത് പൈസയും മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കു വച്ചിരുന്നത്. ധനകാര്യ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് കേന്ദ്ര നികുതിയുടെ 41 ശതമാനം ആണ് സംസ്ഥാന വിഹിതം. അതായത് 33 രൂപ പെട്രോളിന് പിരിച്ച കേന്ദ്രം വെറും 74 പൈസയാണ് സംസ്ഥാനങ്ങൾക്ക് നൽകിയത്. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കേണ്ടതില്ലാത്ത ഈ സെസ് വഴി കേന്ദ്രം പിരിച്ചത് 4,44, 850 കോടി. 2017-18ൽ പിരിച്ച രണ്ടു ലക്ഷം കോടിയുടെ ഇരട്ടിയിലധികം. ആ ഇരട്ടി വരുമാനത്തിൽ കുറച്ച് വേണ്ടെന്നു വയ്ക്കാൻ മാത്രമാണ് ഇപ്പോഴത്തെ തീരുമാനം.

ഇനി സംസ്ഥാനത്തിൻ്റെ കാര്യത്തിലേക്ക് വരാം

കേന്ദ്ര സർക്കാർ കുറച്ച എക്സൈസ് തീരുവയുടെ ശതമാനകണക്കിൽ കേരളം വാറ്റ് നികുതി കുറച്ചാൽ, ഡീസലിന് അഞ്ച് രൂപയും പെട്രോളിന് 3 രൂപ 20 പൈസയും കുറയും. ഡീസലിന്റെ എക്സൈസ് തീരുവ 31 രൂപ 80 പൈസ ആയിരുന്നു. അതിൽ നിന്നാണ് കേന്ദ്രം പത്ത് രൂപ കുറച്ചത്. പെട്രോളിൻ്റെ തീരുവ 32 രൂപ 90 പൈസ. ഇതിൽ തന്നെ വിവിധ സംസ്ഥാനങ്ങൾ വാറ്റ് നികുതി കുറച്ചത് പല രീതിയിലാണ്. കേരളത്തിൽ ആകെയുണ്ടായത്, ആനുപാതികമായ കുറവ് മാത്രം. ഡീസലിന് രണ്ട് രൂപ 27 പൈസയും പെട്രോളിന് 1 രൂപ 30 പൈസയുമാണ് കേരളത്തിൽ കുറഞ്ഞത്.

- Advertisement -

കേന്ദ്രം കൂട്ടുമ്പോൾ സംസ്ഥാനത്തിനും ഗുണമുണ്ട്

പെട്രോള്‍ ഡീസല്‍ വില കേന്ദ്രം വര്‍ദ്ധിപ്പിക്കുമ്പോള്‍ ലോട്ടറിയടിക്കുന്നത് സംസ്ഥാന സര്‍ക്കാരിനു കൂടിയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ 2014 ല്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ കേരളത്തിന്‍റെ ഇന്ധന നികുതി വരുമാനം 50 ശതമാനമാണ് ഉയര്‍ന്നത്. നികുതി വരുമാനം കുറയുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പെട്രോളിനെയും ഡീസലിനേയും ജിഎസ്ടി യില്‍ ഉള്‍പ്പെടുത്തുന്നതിനേയും കേരളം എതിര്‍ക്കുന്നത്.

കഴിഞ്ഞ 18 മാസത്തിനിടെ 30 രൂപയോളം ഇന്ധന വില കേന്ദ്രം കൂട്ടിയപ്പോള്‍ കേരളത്തിന്‍റെ ഖജനാവിലും വീണത് കോടികളാണ്. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന്‍റേയും ഡീസലിന്‍റേയും വില്‍പ്പന നികുതി ഇനത്തില്‍ കേരളത്തിന്‍റെ വാര്‍ഷിക വരുമാനം 5378 കോടി രൂപയായിരുന്നു. പെട്രോള്‍ ഡീസല്‍ വില കുതിച്ചുയര്‍ന്നതോടെ 2019 -20 വര്‍ഷത്തില്‍ സംസ്ഥാന ഖജനാവിലെത്തിയത് 7858 കോടി. 2020-21 വര്‍ഷം ഈ വരുമാനം ലോക്ക് ഡൗണ്‍ കാരണം പ്രതീക്ഷിച്ച പോലെ ഉയര്‍ന്നില്ല. 7067 കോടിയായി കുറഞ്ഞു. നടപ്പ് വര്‍ഷം 8000 കോടി രൂപക്ക് അടുത്തായിരിക്കുമെന്നാണ് കണക്ക്. അതായത് കഴിഞ്ഞ 6 വര്‍ഷം കൊണ്ട് കേരളത്തിന്‍റെ പെട്രോള്‍ ഡീസല്‍ നികുതി വരുമാനം അമ്പത് ശതമാനത്തോളം കൂടി. മാത്രമല്ല ഓരോ ലിറ്റര്‍ പെട്രോളും ഡീസലിനും നികുതി കൂടാതെ 1 രൂപ സെസ് കൂടി കേരളം വാങ്ങുന്നുണ്ട്. കിഫ്ബിയുടെ പ്രവര്‍ത്തനത്തിനാണ് ഈ സെസ്. 2020 മാര്‍ച്ച് 31 വരെ 1921 കോടി രൂപ ഇങ്ങനെ കിഫ്ബിക്കും കിട്ടി.

ജിഎസ്ടിയെ എതിർക്കുന്നത് എന്തുകൊണ്ട് ?

ലോട്ടറിയും മദ്യവും പെട്രോള്‍ ഡീസല്‍ നികുതിയും പ്രധാന വരുമാനമായതിനാല്‍ ഇപ്പോള്‍ കിട്ടുന്ന നികുതി കുറക്കാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാന ധനവകുപ്പ്. എക്സൈസ് നികുതി ഇനത്തില്‍ ലഭിക്കുന്ന വരുമാനം സംസ്ഥാനങ്ങളുമായി കേന്ദ്രം പങ്കുവെക്കുന്നുല്ലെന്നും കേരളം കുറ്റപ്പെടുത്തുന്നു. പെട്രോള്‍ ഡീസല്‍ വില ജിഎസ്ടിയിലേക്ക് കൊണ്ടു വരാമെന്ന കേന്ദ്ര നിര്‍ദ്ദേശത്തേയും കേരളം എതിര്‍ക്കുന്നത് വരുമാനം കുറയുമെന്ന് പറഞ്ഞാണ്. ജിഎസ്ടി നടപ്പാക്കിയാല്‍ പെട്രോള്‍ ഡീസല്‍ വില 30 രൂപക്കടുത്ത് കുറയുമെന്നാണ് കേന്ദ്രത്തിന്‍റെ വാദം.

ഇപ്പോഴത്തെ കേന്ദ്ര സംസ്ഥന നികുതികള്‍ക്ക് പകരമാണ് 28 ശതമാനം ജിഎസ് ടി എന്ന നിര്‍ദ്ദേശം വന്നത്. ഇതനുസരിച്ച് ലഭിക്കുന്ന വരുമാനം കേന്ദ്രവും സംസ്ഥാനവും കൃത്യമായി പങ്കിടണം. എന്നാല്‍ കേരളമടക്കം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശം തള്ളി. സംസ്ഥാനത്തിന് ഇപ്പോള്‍ ലഭിക്കുന്ന നികുതിയുടെ പകുതി മാത്രമേ ജിഎസ്ടി നടപ്പായാല്‍ കിട്ടൂ എന്നാണ് കേരളത്തിന്‍റെ വാദം. ഇന്ധന വില കുറച്ചാല്‍ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന വാദമാണ് എല്ലാ ഘട്ടത്തിലും കേരളം ഉന്നയിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week