24.9 C
Kottayam
Friday, June 5, 2026

28-ആം വയസില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച്‌ ജീവിതത്തില്‍ ഒറ്റയ്ക്കായി, 3 കുഞ്ഞുങ്ങളുമായി പകച്ചുപോയ ജീവിതത്തെക്കുറിച്ചു യുവതി

Must read

കൊച്ചി:ഇരുപത്തിയെട്ടാം വയസില്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട് മൂന്നു കുഞ്ഞുങ്ങളുമായി പകച്ചു പോയ ജീവിതം തിരികെപ്പിടിച്ചതിനെക്കുറിച്ചു മഞ്ജുഷ അനു പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ. ജീവിതത്തിലെ സങ്കടങ്ങളും ദുരന്തങ്ങളും ചെറിയ പ്രായത്തിൽ തന്നെ മഞ്ജുഷയെ വാര്‍ധക്യത്തിലേക്ക് തള്ളിയിട്ടെങ്കില്‍ നാല്‍പത്തിയഞ്ചാം വയസില്‍ സന്തോഷത്തിന്റെ യൗവനം തിരികെ പിടിച്ചിരിക്കുകയാണ് ഈ അമ്മ.

മഞ്ജുഷയുടെ 28 വയസിലെയും 45 വയസിലെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 28 വയസിലെ തന്റെ ചിത്രം വാര്‍ദ്ധക്യത്തിലേതു പോലെ തോന്നിക്കുന്നത് എല്ലാം ക്ഷമിച്ചും സഹിച്ചും ഒറ്റയ്ക്കായതിന്റെ ബാക്കിയാണെന്ന് മഞ്ജുഷ പറയുന്നു.

1993ല്‍ ആയിരുന്നു മഞ്ജുഷയുടെ വിവാഹം. ഉത്തരവാദിത്തബോധമില്ലാത്ത ഭര്‍ത്താവിനെ തുടര്‍ന്ന് ജീവിതം കണ്ണീരിലായി. ഇരുപത്തിയെട്ടാമത്തെ വയസില്‍ കുടുംബ ജീവിതം വഴി പിരിയുമ്പോള്‍ മൂന്നു കുഞ്ഞുങ്ങൾ മാത്രമായിരുന്നു മഞ്ജുഷയ്ക്ക് കൂട്ട്. എന്നാല്‍, തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല. മക്കളെ വളര്‍ത്തണമെന്ന വാശി ഉള്ളിലുണ്ടായി. കയ്യിലുള്ളത് സ്വരുക്കൂട്ടി ബ്യൂട്ടീഷ്യന്‍ കോഴ്സ് പഠിച്ചു, അതിനു ശേഷം മസ്കറ്റിലേക്ക് വണ്ടി കയറി. ഒമ്ബത് വര്‍ഷം അവിടെ ജോലി ചെയ്തു. ആ സമയത്ത് ഒരു പാട് ജീവിതപാഠങ്ങള്‍ പഠിച്ചു. മക്കളെ നല്ല രീതിയിയല്‍ വളര്‍ത്തി അന്തസ്സായി വിവാഹം ചെയ്തയച്ചു.

വര്‍ഷങ്ങളുടെ പ്രവാസജീവിതം അവസാനിപ്പിച്ച്‌ ഇപ്പോള്‍ നാട്ടിലെത്തിയ മഞ്ജുഷ ഒരു അഡ്വൈര്‍ടൈസ്മെന്റ് കമ്ബനിയില്‍ ജോലി ചെയ്യുകയാണ്. ചില ഷോര്‍ട് ഫിലിമുകളുടെയും ഭാഗമായിട്ടുണ്ട് മഞ്ജുഷ. തന്റെ ഫോട്ടോ കണ്ട് ഈ പ്രായത്തിലും എങ്ങനെ ഇരിക്കുന്നുവെന്ന് ചോദിക്കുന്നവരുണ്ട്. ജീവിതത്തില്‍ സന്തോഷമായിട്ടിരുന്നാല്‍ സൗന്ദര്യവും തിളക്കവും താനേ വരുമെന്ന് മഞ്ജുഷ പറയുന്നു. ജീവിതത്തില്‍ താന്‍ ഒരിക്കല്‍ തോറ്റു പോയതാണെന്നും രണ്ടാമതൊരിക്കല്‍ കൂടി തനിക്കതിന് മനസില്ലായിരുന്നെന്നും മഞ്ജുഷ വ്യക്തമാക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week