26.2 C
Kottayam
Friday, June 5, 2026

മഞ്ജു വാര്യര്‍ ജര്‍മനിയില്‍ പോയി സ്‌കിന്‍ ട്രീറ്റ്‌മെന്റ് നടത്തിയോ?വെളിപ്പെടുത്തലുമായി ലേഡി സൂപ്പര്‍ സ്റ്റാര്‍

Must read

കൊച്ചി:മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന ഒരു മടങ്ങി വരവായിരുന്നു മഞ്ജു വാര്യരുടേത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം. ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം മഞ്ജു സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. അഭിനയത്തിൽ നിന്ന് മാറി നിന്നപ്പോഴും മഞ്ജുവും താരത്തിന്റെ പഴയ ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. സല്ലാപം, ഈ പുഴയും കടന്ന്,കന്മദം,സമ്മർ ഇൻ ബത്‌ലഹേം, ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങൾക്ക് മികച്ച കാഴ്ചക്കാരുണ്ടായിരുന്നു. ഇന്നും ഈ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ മഞ്ജു മടങ്ങി എത്തുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം വൻ വിജയമായിരുന്നു. നടിയുടെ നിരുപമ രാജീവ് എന്ന കഥാപത്രത്തെ ഇരു കൈകളും നീട്ടിയായിരുന്നു പ്രേക്ഷകർ സ്വീകരിച്ചത്. രണ്ടാം വരവിലെ മഞജുവിന്റെ മികച്ച കഥാപാത്രങ്ങളിലെന്നാണ് ഹൗ ഓൾഡ് ആർ യുവിലെ നിരുപമ. മഞ്ജുവിന്റെ മടങ്ങി വരവോടെ നടിക്ക് വേണ്ടി സിനിമകൾ ഒരുങ്ങുകയായിരുന്നു . സൂപ്പർ താരങ്ങൾക്കൊപ്പം സ്ഥാനം ഉറപ്പിക്കാനും മഞ്ജുവിന് കഴിഞ്ഞിരുന്നു.

- Advertisement -

ആദ്യത്തെ മഞ്ജുവിനെ അല്ല രണ്ടാം വരവിൽ കണ്ടത്. അടിമുടി മാറിയിരുന്നു. അഭിനയത്തിൽ മാറ്റമില്ലെങ്കിലും ഗെററ്റപ്പിൽ ഗംഭീര മാറ്റമായിരുന്നു നടിയുടെ ലുക്ക് പ്രേക്ഷകരുടെ ഇടയിലൽ മാത്രമല്ല സിനിമ ലോകത്തും ചർച്ചയായിരുന്നു. സ്ത്രീ പ്രേക്ഷകർക്ക് പ്രചോദനവുമായിരുന്നു മഞ്ജു. ഇത് ആരാധകർ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്താറുമുണ്ട്. ഇപ്പോഴിത സേഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജു വാര്യരുടെ ഒരു അഭിമുഖമാണ്.

- Advertisement -

നടി ജർമനിയിൽ പോയി പ്ലാസ്റ്റിക് സർജറി നടത്തി എന്ന് തരത്തിലുള്ള ചില പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഇതിനുള്ള നടിയുടെ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവതാരകൻ സോഷ്യൽ മീഡിയയിൽ ഉയർന്ന ചർച്ചയെ കുറിച്ചയെ കുറിച്ച് നടിയോട് ചോദിച്ചത്. ” മഞ്ജു വാര്യർ ലോക്ക് ഡൗൺ സമയത്ത് ജർമ്മനിയിൽ പോയി എന്തൊക്കെയോ സ്കിന്നിന് വേണ്ടി ചെയ്തു എന്ന് കേൾക്കുന്നുണ്ടല്ലോ? എന്നായിരുന്നു അവതാരകന്റെ ചോദ്യം. ജർമ്മനിയോ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ”പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ എങ്ങാണ്ട് പോയതാണ്. അല്ലാതെ ഞാൻ ജർമ്മനി കണ്ടിട്ട് കൂടിയില്ല. ലോക്ക് ഡൗൺ സമയത്ത് സമാധാനത്തോടെ വീട്ടിൽ ഇരിക്കുകയായിരുന്നെന്നും” മഞ്ജു പറയുന്നു.

- Advertisement -

രണ്ടാം വരവിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു മഞ്ജു. സിനിമ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം മഞ്ജു പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം വൈറലുമാവാറുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമാണെങ്കിലും അഡിക്റ്റ് അല്ല എന്നാണ് താരം പറയുന്നത്. ഇതേ അഭിമുഖത്തിൽ തന്നെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.’സോഷ്യൽ മീഡിയയിൽ അഡിക്റ്റ് അല്ലെന്നും ഫോണുമായി തനിക്ക് ഡിറ്റാച്ചിഡാകാൻ വളരെ എളുപ്പമാണെന്നും മഞ്ജു അഭിമുഖത്തിൽ പറയുന്നുണ്ട്. 9 മണിയാകുമ്പോൾ ഫോൺ ഓഫ് ചെയ്ത് വയ്ക്കും.റിലീസ് സംബന്ധമായ ചില തിരക്കുകൾ കൊണ്ട് ഫോൺ ഉപയോഗിക്കേണ്ടി വരാറുണ്ട് എന്നല്ലാതെ താൻ ഒരിക്കലും അഡിക്റ്റല്ലെന്നും മഞ്ജു പറയുന്നു.

അതുപോലെ തന്നെ മോശമായ ഫോൺ കോളുകൾ തനിക്ക് ഉണ്ടായിട്ടില്ലെന്നും താരം പറയുന്നുണ്ട്. ”മുകേഷേട്ടൻ പറയുന്നപ്പോലെ അന്തസ്സിലില്ലാത്ത കോളുകൾ വരുന്നത് കൊണ്ടാണോ” എന്നുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്. ”ഒരിക്കലും അല്ല, അത്തരം കോളുകൾ തനിക്ക് വന്നിട്ടില്ല. താൻ തന്നെ നിയന്ത്രണം വച്ചതാണ്. കുറച്ചു നേരം നോക്കിയിരുന്നാൽ ഉപയോഗം കൂടും എന്ന് തോന്നിയപ്പോഴാണ് മാറ്റി. ഇല്ലെങ്കിൽ താൻ തേജസ്വിനിയെ പോലെ ആയേനെയെന്നും” നടി പറയുന്നു.

എപ്പോഴും ചിരിച്ച് കൊണ്ട് ഇരിക്കുന്ന മഞ്ജുവിനെയാണ് പ്രേക്ഷകർ കാണുന്നത്. ഈ മുഖമല്ലാതെ മറ്റെന്തെങ്കിലും മുഖമുണ്ടോ എന്നും അവതാരകൻ ചോദിക്കുന്നുണ്ട്. ”ഞങ്ങളൊക്കെ കാണുന്ന വളരെ ചാമായ, വളരെ ചിരിക്കുന്ന സന്തോഷത്തോടെ ഇരിക്കുന്ന മുഖമല്ലാതെ മറ്റെന്തിങ്കിലും ഒരു മുഖമുണ്ടോ എന്നായിരുന്നു ചോദ്യം. അത് എന്റെ ചുറ്റിനും ഉള്ളവരോട് ചോദിക്കണം, എന്റെ അറിവിൽ അങ്ങനെ ഒരു മുഖമില്ല എന്നാണ് എനിക്ക് തോന്നുന്നതെന്നും മഞ്ജു മറുപടി നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

Popular this week