KeralaNews

‘ആൻഡമാൻ ജയിലിൽ നിന്നും പക്ഷിയുടെ ചിറകിലിരുന്ന് ജന്മനാട്ടിലേക്ക് പോയി’; സവര്‍ക്കറേക്കുറിച്ച്‌ പാഠപുസ്‌തകം

ബംഗളൂരു: ആൻഡമാൻ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന വി.ഡി സവർക്കർ പക്ഷിയുടെ ചിറകിലേറി ജന്മനാട്ടിൽ പോയിരുന്നതായി സ്‌കൂൾ പാഠപുസ്‌തകത്തിലെ പരാമർശം വിവാദത്തിൽ. കർണാടക സംസ്ഥാന പാഠ്യപദ്ധതിയിൽ എട്ടാം ക്ളാസ് വിദ്യാർത്ഥികൾക്കായി പാഠപുസ്‌തക പരിഷ്‌കരണ സമിതി തയ്യാറാക്കിയ അദ്ധ്യായത്തിലാണ് ഇങ്ങനെ പറയുന്നത്. ചരിത്രം തിരുത്തിയെഴുതുകയാണെന്ന് സർക്കാരിന് നേരെ വിമർശനം ഉയർന്ന സമയത്താണ്, തടവിലായിരുന്ന സവർക്കർ ഇത്തരത്തിൽ പുറത്തുകടന്നതായി പുതിയ പാഠപുസ്‌തകത്തിൽ എഴുതിച്ചേ‌ർത്തിരിക്കുന്നത്.

സവർക്കറെ പാർപ്പിച്ചിരുന്ന ആന്റമാനിലെ സെല്ലുലാർ ജയിലിൽ ഒരു താക്കോൽ ദ്വാരം പോലും ഉണ്ടായിരുന്നില്ല. എന്നാൽ ആ മുറിയിൽ എന്നും ബുൾബുൾ പക്ഷികൾ സന്ദർശിക്കാറുണ്ടായിരുന്നു. സവർക്കർ ആ പക്ഷികളുടെ ചിറകിലിരുന്ന് പുറത്തേക്ക് പറക്കും. എന്നും തന്റെ മാതൃഭൂമി സന്ദർശിക്കും. പാഠപുസ്‌തകത്തിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button