29.4 C
Kottayam
Saturday, June 6, 2026

ആശിര്‍വാദ് സിനിമാസിന്റെ ശക്തിയും ബുദ്ധിയും ആന്റണി പെരുമ്പാവൂരിന് അവകാശപ്പെട്ടതെന്ന് മോഹന്‍ലാല്‍

Must read

ദുബൈ: മലയാളത്തിലെ ഏറ്റവും കരുത്തുറ്റ സിനിമാ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസിന്റെ ശക്തിയും ബുദ്ധിയും ആന്റണി പെരുമ്പാവൂരിന് അവകാശപ്പെട്ടതാണെന്ന് നടന്‍ മോഹന്‍ലാല്‍. മലയാളത്തില്‍ ഏറ്റവും വിജയ ചരിത്രമുള്ള ആശിര്‍വാദ് സിനിമാസിന്റെ പുതിയ ഓഫീസ് ദുബൈയില്‍ ഉദ്ഘാടനം ചെയ്‍ത ശേഷം സംസാരിക്കവെയാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. ഇതുവരെ ആശിര്‍വാദ് സിനിമാസ് നിര്‍മിച്ചിട്ടുള്ള 32 ചിത്രങ്ങളിലും താന്‍ അഭിനയിച്ചിട്ടുണ്ടെന്നുള്ളതാണ് താനും ആശിര്‍വാദും ആന്റണിയും തമ്മിലുള്ള ബന്ധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതാത് കാലഘട്ടങ്ങളിലെ വലിയ ചിത്രങ്ങളാണ് ആശിര്‍വാദ് നിര്‍മിക്കുന്നത്. നല്ല സിനിമകളുടെ ഗുണനിലവാരത്തെയും വൈദഗ്ധ്യത്തെയും ബാധിക്കുന്ന തരത്തില്‍ അതിന്റെ ബജറ്റ് ഒരു തടസമാവാന്‍ പാടില്ല. അതിന് ഉദാഹരണമായിരുന്നു ‘മരയ്ക്കാര്‍ – അറബിക്കടലിന്റെ സിംഹം’. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ഈ ചിത്രത്തിന് കൃത്യമായ ബജറ്റ് ഉണ്ടാക്കാന്‍ പോലും സാധിച്ചിരുന്നില്ല. കൂറ്റന്‍ സെറ്റുകളും അറുപത് ശതമാനത്തിലേറെ ഗ്രാഫിക്സും വലിയ താരനിരയുമുണ്ടായിരുന്ന ചിത്രത്തില്‍ പക്ഷേ അതിന്റെ ലാഭ നഷ്ടക്കണക്കുകള്‍ക്കല്ല, മറിച്ച് ചിത്രത്തിന്റെ ഗുണനിലവാരത്തിനും ശ്രേഷ്ഠതയ്ക്കുമാണ് മുന്‍തൂക്കം കൊടുത്തതെന്നും മോഹന്‍ലാല്‍ പറ‍ഞ്ഞു.

- Advertisement -

പുതിയ ചിന്തകളുണ്ടായ കൊവിഡ് കാലത്ത് സിനിമകളും ഒ.ടി.ടിയിലേക്ക് മാറി. എന്നാല്‍ ആ കാലവും കഴിഞ്ഞുപോകുമ്പോഴാണ് തന്റെ സംവിധാനത്തില്‍ ബറോസ് എന്ന ത്രീഡി ചിത്രം പദ്ധതിയിടുന്നതെന്നും മോഹന്‍ലാല്‍ സൂചിപ്പിച്ചു. സാധാരണ ത്രീഡി ചിത്രത്തിന് മറ്റ് ചിത്രങ്ങളുടെ പത്തിരട്ടി വരെ ചെലവുണ്ടാകും. ഈ ചിത്രത്തിന്റെ ബജറ്റ് ചോദിച്ചവരോട് സിനിമ തീരുന്ന സമയത്തെ ചെലവാണ് ബജറ്റ് എന്നായിരുന്നു ആന്റണിയുടെ മറുപടി. ഈ പോസിറ്റീവ് ചിന്തയാണ് ആന്റണിയുടെയും ആശിര്‍വാദിന്റെയും മേന്മയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -

ബറോസിന്റെ നിര്‍മാണ ചെലവ് കേരളം പോലുള്ള ഒരു ജനതയ്ക്ക് മാത്രം പിന്തുണ നല്‍കാന്‍ കഴിയുന്നതിന് അപ്പുറമായിരിക്കുമെന്നും മോഹന്‍ലാല്‍ ചടങ്ങില്‍ പറഞ്ഞു. എന്നാല്‍ വലിയ ചിത്രങ്ങള്‍ കേരളത്തിലുണ്ടാവണമെന്ന ലക്ഷ്യത്തോടെയാണ് ഒരു അന്താരാഷ്‍ട്ര ഹബ്ബെന്ന നിലയില്‍ ദുബൈയില്‍ ആശിര്‍വാദിന്റെ നിര്‍മാണ, വിതരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ 15 മുതല്‍ 20 വരെ ഭാഷകളിലേക്ക് ബറോസ് ഡബ്ബ് ചെയ്‍തോ സബ് ടൈറ്റിലുകളോടെയോ പ്രദര്‍ശിപ്പിക്കും. ഈ പദ്ധതി വിജയിക്കാന്‍ എല്ലാ രാജ്യങ്ങളിലും ആശിര്‍വാദിന് സ്വന്തമായി നെറ്റ്‍വര്‍ക്ക് സ്ഥാപിക്കേണ്ടതുണ്ടെന്നും, ആരോടും മത്സരിക്കാനല്ല ഈ സംരംഭം തുടങ്ങുന്നതെന്നും മോഹന്‍ലാല്‍ പറ‍ഞ്ഞു. ആശിര്‍വാദിന്റെ ഈ സിനിമാ സംരംഭത്തില്‍ ഏത് മലയാളം സിനിമയ്ക്കും ഇതര ഭാഷാ ചിത്രങ്ങള്‍ക്കും ഈ ശ്യംഖല ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിസിനസ് ബേയിലുള്ള ഫ്രീ ഹോള്‍ഡ് ഓഫീസിലാണ് ആശിര്‍വാദ് സിനിമാസ് പ്രവര്‍ത്തനം തുടങ്ങിയത്. കഴിഞ്ഞ ദിവസം ദുബൈയിലെ ഓഫീസ് ഉദ്ഘാടനം ചെയ്‍തതിന്റെ വീഡിയോ മോഹൻലാല്‍ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെക്കുകയും ചെയ്‍തിട്ടുണ്ട്. ദുബൈയില്‍ എത്തിയപ്പോള്‍ ഒരു പാൻ ഇന്ത്യൻ ചിത്രത്തില്‍ അഭിനയിക്കുന്നതിനും മോഹൻലാല്‍ ഒപ്പുവെച്ചിരുന്നു. ‘വൃഷഭ’ എന്ന ചിത്രത്തിലാണ് മോഹൻലാല്‍ നായകനാകുന്നത്.  നന്ദ കിഷോറാണ് സംവിധാനം. ഇക്കാര്യം മോഹൻലാല്‍ തന്നെയാണ് അറിയിച്ചത്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week