28.4 C
Kottayam
Saturday, June 6, 2026

ഏഷ്യാകപ്പ് ക്രിക്കറ്റ്: പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 148 റണ്‍സ് വിജയലക്ഷ്യം

Must read

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 148 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 19.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ ഔട്ടായി. 42 പന്തില്‍ 43 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍ നാലും ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നും വിക്കറ്റെടുത്തു.

പവര്‍ പ്ലേയില്‍ ഭുവിയുടെ ആദ്യ ഓവര്‍ തന്നെ സംഭവബഹുലമായിരുന്നു. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ ഭുവി മുഹമ്മദ് റിസ്‌വാനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും റിവ്യു എടുത്ത് റി‌സ്‌വാന്‍ രക്ഷപ്പെട്ടു.  അവസാന പന്തില്‍ റിസ്‌വാനെതിരെ ക്യാച്ചിനായുള്ള ഇന്ത്യയുടെ ശക്തമായ അപ്പീല്‍. അമ്പയര്‍ നിരസിച്ചപ്പോള്‍ ഇന്ത്യ റിവ്യു എടുത്തു. എന്നാല്‍ ഇത്തവണയും ഭാഗ്യം റിസ്‌വാന്‍റെ കൂടെയായിരുന്നു.

- Advertisement -

അര്‍ഷദീപിന്‍റെ രണ്ടാം ഓവറില്‍ എട്ട് റണ്‍സടിച്ച് പാക്കിസ്ഥാന്‍ ആത്മവിശ്വാസം വീണ്ടെടുത്തു. എന്നാല്‍  മൂന്നാം ഓവറില്‍ ബാബറിനെ അപ്രതീക്ഷിത ബൗണ്‍സറില്‍ അര്‍ഷദീപ് സിംഗിന്‍റെ കൈകളിലെത്തിച്ച് ഭുവി പാക്കിസ്ഥാന്  കനത്ത പ്രഹരമേല്‍പ്പിച്ചു. ആവേശ് ഖാന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ സിക്സും ഫോറും പറത്തിയ റിസ്‌വാന്‍ പാക്കിസ്ഥാനെ ടോപ് ഗിയറിലാക്കാന്‍ നോക്കിയെങ്കിലും അഞ്ചാം പന്തില്‍ സമനെ(10) മടക്കി ആവേശ് ആ ആവേശം എറിഞ്ഞുടച്ചു. പവര്‍ പ്ലേയില്‍ രണ്് വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെന്ന നിലയിലായിരുന്നു പാക്കിസ്ഥാന്‍.

- Advertisement -

സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലും രവീന്ദ്ര ജഡേജയും പന്തെറിയാനെത്തിയതോടെ പതുക്കെ ചുവടുറപ്പിച്ച റിസ്‌വാനും ഇഫ്‌തീഖര്‍ അഹമ്മദും ചേര്‍ന്ന് പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോറിലേക്ക് നയിക്കുമെന്ന പ്രതീക്ഷ നല്‍കി. മൂന്നാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇരരുവരും ചേര്‍ന്ന് പാക്കിസ്ഥാനെ പതിമൂന്നാം ഓവറില്‍ 87 റണ്‍സിലെത്തിച്ചു. ഇതിനിടെ ചാഹലിനെ സിക്സിന് പറത്തിയ ഇഫ്തീഖറിനെ തൊട്ടടുത്ത പന്തില്‍ ചാഹല്‍ തന്നെ കൈവിട്ടു.

- Advertisement -

ചാഹല്‍ കൈവിട്ട ഇഫ്തീഖറിനെ(22 പന്തില്‍ 28) തൊട്ടടുത്ത ഓവറില്‍ ബൗണ്‍സറില്‍ കാര്‍ത്തിക്കിന്‍റെ  കൈകളിലെത്തിച്ച് ഹാര്‍ദ്ദിക് പാക് തകര്‍ച്ചക്ക് തുടക്കമിട്ടു. തൊട്ടടുത്ത ഓവറില്‍ നിലയുറപ്പിച്ചെന്ന് കരുതി മുഹമ്മദ് റിസ്‌വാനും ഹാര്‍ദ്ദിക്കിന്‍റെ ഷോര്‍ട്ട് ബോള്‍ തന്ത്രത്തില്‍ വീണു. 42 പന്തില്‍ 43 റണ്‍സടിച്ച റിസ്‌വാനെ തേര്‍ഡ് മാനില്‍ ആവേശ് പറന്നു പിടിച്ചു. അവിടം കൊണ്ടും നിര്‍ത്താതിരുന്ന ഹാര്‍ദ്ദിക് മറ്റൊരു ഷോര്‍ട്ട് ബോളില്‍ കുഷ്ദില്‍ ഷാ(2) കൂടി ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തിച്ച് പാക്കിസ്ഥാന്‍റെ നടുവൊടിച്ചു.

അവസാന ഓവറുകളില്‍ ഷദാബ് ഖാനും ആസിഫ് അലിയും അടിച്ചു തകര്‍ക്കുമെന്ന പാക്കിസ്ഥാന്‍റെ പ്രതീക്ഷ ഭുവിയും അര്‍ഷദീപും ചേര്‍ന്ന് എറിഞ്ഞിട്ടു. ആസിഫ് അലിയെ(9) സൂര്യകുമാറിന്‍റെ കൈകളിലെത്തിച്ച ഭുവിയും മുഹമ്മദ് നവാസിനെ(1) അര്‍ഷദീപ് കാര്‍ത്തിക്കിന്‍റെ കൈകളിലെത്തിച്ച് അര്‍ഷദീപും പാക്കിസ്ഥാനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.  പത്തൊമ്പതാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ ഷദാബ് ഖാനെയും(10) അരങ്ങേറ്റക്കാരന്‍ നസീം ഷായെയും വീഴ്ത്തി ഭുവി പാക്കിസ്ഥാന്‍നെ തകര്‍ത്തു. അവസാന ഓവറില്‍ തകര്‍ത്തടിച്ച ഷാനവാസ് ദഹാനി(6 പന്തില്‍ 16) പാക്കിസ്ഥാനെ 147ല്‍ എത്തിച്ചു.

ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 26 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നാലോവറില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. അര്‍ഷദീപ് രണ്ടും ആവേശ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ സ്പിന്നര്‍മാരായ ചാഹലിനും ജഡേജക്കും വിക്കറ്റൊന്നും ലഭിച്ചില്ല.

നേരത്തെ നിര്‍ണായക പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പകരം ഫിനിഷറായ ദിനേശ് കാര്‍ത്തിക്കാണ് അന്തിമ ഇവലനില്‍ ഇടം നേടിയത്.. യുവപേസര്‍ നസീം ഷാ പാക് ടീമില്‍ ഇന്ന് അരങ്ങേറ്റം കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week