FeaturedHome-bannerKeralaNews
വീണ്ടും സര്‍ക്കാരിന്റെ സൗജന്യകിറ്റ്,ഓണത്തിന് നല്‍കുക 11 ഇനങ്ങള്‍
തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 11 ഇനങ്ങള്‍ അടങ്ങിയ കിറ്റാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ നല്‍കുക. ഓഗസ്റ്റ് അവസാന വാരം വിതരണം ആരംഭിക്കും.
പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, സാമ്പാര്‍പൊടി, വെളിച്ചെണ്ണ, സണ്‍ഫ്‌ളവര്‍ ഓയില്‍, പപ്പടം, സേമിയ, പാലട. ഗോതമ്പുനുറക്ക് എന്നിവയാണ് കിറ്റില്‍ ഉണ്ടാകുക. ഇതു കൂടാതെ മതിയായ അളവില്‍ റേഷന്‍ ധാന്യവിതരണം ലഭിക്കാത്ത മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് 10 രൂപ നിരക്കില്‍ 15 കിലോ അരി വിതരണം ചെയ്യും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News