26.7 C
Kottayam
Saturday, May 4, 2024

സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് അഞ്ച് മുതല്‍

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് മുന്നോടിയായി 11 അവശ്യ സാധനങ്ങള്‍ അടങ്ങിയ സൗജന്യകിറ്റ് ആഗസ്റ്റ് അഞ്ച് മുതല്‍ വിതരണം ചെയ്ത് തുടങ്ങും. ഇതിന് മുമ്പ് സാധനങ്ങള്‍ പായ്ക്ക് ചെയ്ത് തയ്യാറാക്കാന്‍ ഭക്ഷ്യപൊതു വിതരണ വകുപ്പ് സിവില്‍ സപ്ളൈസ് വകുപ്പിനെ ചുമതലപ്പെടുത്തി.

എ.എ.വൈ,​മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് (മഞ്ഞ,​പിങ്ക് കാ‌ര്‍ഡുകള്‍)​ 5 മുതല്‍ 15 വരേയും മുന്‍ഗണനേതര സബ്സിഡി വിഭാഗത്തില്‍ (നീല)​ പെട്ടവര്‍ക്ക് 16 മുതല്‍ 20 വരേയും മുന്‍ഗണനേതര നോണ്‍ സബ്സിഡി വിഭാഗത്തിലുള്ളവര്‍ക്ക് (വെള്ള)​ 21 മുതല്‍ 25 വരേയുമാണ് കിറ്റ് വിതരണം ചെയ്യുക.

കിറ്റ് തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉണ്ടാകുന്ന അനുബന്ധ ചെലവുകള്‍ സാധന വിലയുടെ 10 ശതമാനത്തില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

അതേ സമയം ഓണക്കിറ്റ് വിതരണം ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് റേഷൻ കടക്കാർ. മുമ്പത്തെ കിറ്റ് വിതരണത്തിൻ്റെ കമ്മീഷൻ കൃത്യമായി ലഭിച്ചിട്ടില്ലെന്ന പരാതിയാണ്ഇവർ ഉന്നയിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week