കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്. ഇതോടെ 13 പേര്‍ക്കാണ് വാര്‍ഡില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചിരുന്ന ആളുടെ അടുത്ത കിടക്കയിലെ രോഗിയുടെ കൂട്ടിരിപ്പുകാരിക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
മെഡിക്കല്‍ കോളജില്‍ ഈ സംഭവത്തോടെ 130 ആരോഗ്യപ്രവര്‍ത്തകരാണ് നിരീക്ഷണത്തിലായിരിക്കുന്നത്. 50 ഡോക്ടര്‍മാരും നിരീക്ഷണത്തിലുണ്ട്. വാര്‍ഡിലെ കൂട്ടിരിപ്പുകാര്‍, രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. 500 പേരുടെ സ്രവ സാമ്പിളാണ് പരിശോധനയ്ക്ക് വിധേയമാക്കുക. ഇന്നലെ വാര്‍ഡില്‍ അണുനശീകരണം ആരംഭിച്ചിരുന്നു. 15 ജീവനക്കാരാണ് അണുനശീകരണം നടത്തുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News