സ്പീക്കര്‍ എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

തിരുവനന്തപുരം: സ്പീക്കര്‍ എം.ബി. രാജേഷിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ചമഞ്ഞു സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടുന്നതായി പരാതി. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു കോട്ടയത്തും പരിസര പ്രദേശങ്ങളിലും നിരവധി പേരില്‍ നിന്നു പണം കൈപ്പറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു സ്പീക്കറുടെ ഓഫീസ്, സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്‍കി.

നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എന്നു പരിചയപ്പെടുത്തി പ്രവീണ്‍ ബാലചന്ദ്രന്‍ എന്നു പേരുള്ള ആള്‍ ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്നതായാണു പരാതി ഉയര്‍ന്നത്. കോട്ടയം സ്വദേശിനിയായ യുവതി സ്പീക്കറെ ഫോണില്‍ വിളിച്ച് ഇക്കാര്യം പറഞ്ഞതിനെ തുടര്‍ന്നാണു വിവരം അറിയുന്നത്.

ഇതേത്തുടര്‍ന്ന് തട്ടിപ്പിനെതിരെ സ്പീക്കറുടെ ഓഫീസ് പോലീസില്‍ പരാതി നല്‍കി. തട്ടിപ്പു നടത്തുന്നവരെപ്പറ്റി പോലീസ് അന്വേഷിക്കുകയാണെന്നും ജാഗ്രത പാലിക്കണമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News