33.4 C
Kottayam
Monday, May 6, 2024

ഫ്രാങ്കോ മുളയ്ക്കലിൻ്റെ ചിത്രവുമായി തൃശൂര്‍ അതിരൂപതയുടെ കലണ്ടർ, വന്‍ പ്രതിഷേധവുമായി വിശ്വാസികള്‍

Must read

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെ ഹീറോ ആക്കി തൃശൂര്‍ അതിരൂപത, സഭാ ആസ്ഥാനത്ത് വന്‍ പ്രതിഷേധവുമായി വിശ്വാസികള്‍, പ്രതിഷേധം തെരുവിലേക്ക് ഇറങ്ങുന്നു. ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം വെച്ച് കലണ്ടര്‍ അച്ചടിച്ച് പുറത്തിറക്കിയ തൃശ്ശൂര്‍ രൂപതയ്ക്കെതിരെയാണ് പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഫ്രാങ്കോയുടെ ചിത്രം അച്ചടിച്ച് 2021 വര്‍ഷത്തെ കലണ്ടറാണ് രൂപത പുറത്തിറക്കിയത്. എന്നാല്‍, പ്രതിഷധവുമായെത്തിയ വിശ്വാസികള്‍ കോട്ടയം കുറുവിലങ്ങാട് പള്ളിക്കു മുന്നില്‍ കലണ്ടര്‍ കത്തിച്ചു. കേരള കത്തോലിക്കാ വിമോചന സമിതിയുടെ (കെ.സി.ആര്‍.എം) നേതൃത്വത്തിലാണ് കലണ്ടര്‍ കത്തിച്ചത്. കൊല്ലത്തും രൂപതാ ആസ്ഥാനത്തിന് മുന്നില്‍ വിശ്വാസികള്‍ കലണ്ടര്‍ കത്തിച്ച് പ്രതിഷേധിച്ചു. ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു കൊല്ലത്തെ പ്രതിഷേധം.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 ജൂണ്‍ 26നാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീ പരാതി നല്‍കിയത്. തുടര്‍ന്ന് സെപ്റ്റംബര്‍ 21ന് ബിഷപ്പിനെ അറസ്റ്റു ചെയ്തു. 25 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങി. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week