ഇടുക്കിയിൽ 17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; നാല് യുവാക്കൾ അറസ്റ്റിൽ

ഇടുക്കി: ഉപ്പുതറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ഉപ്പുതറ സ്വദേശികളായ അഖില്‍ രാധാകൃഷ്ണന്‍, അനന്തുരാജന്‍, കാഞ്ചിയാര്‍ സ്വദേശി വിഷ്ണു ബിജു, കരിന്തരുവി സ്വദേശി കിരണ്‍ വനരാജന്‍ എന്നിവരെയാണ് ഉപ്പുതറ പോലീസ് പിടികൂടിയത്. 2021 ഒക്ടോബര്‍ മുതല്‍ 2022 ഏപ്രില്‍ വരെയുള്ള കാലയളവിലാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

മൊബൈല്‍ ഫോണിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയുമാണ് പ്രതികള്‍ 17-കാരിയുമായി അടുപ്പം സ്ഥാപിച്ചത്. തുടര്‍ന്ന് 2021 ഒക്ടോബര്‍ മുതല്‍ 2022 ഏപ്രില്‍ വരെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അടുത്തിടെ പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇക്കാര്യം 17-കാരി യുവാക്കളെ അറിയിച്ചതോടെ ഇവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ നാലുപ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉപ്പുതറ സി.ഐ. ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News