തിരുവനന്തപുരം: സംസ്ഥാനത്ത് തുടരെ മൂന്നാം ദിവസവും ആയിരം കടന്ന് കൊവിഡ് രോഗികൾ. ഇന്ന് 1,278 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവുമധികം രോഗികൾ ഉള്ളത്. 407 കേസുകൾ. 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചു.
ഇന്നലെ 1370 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെയും ഏറ്റവും കൂടുതൽ രോഗബാധിതർ എറണാകുളം ജില്ലയിലായിരുന്നു, 463 പേർ.
തിരുവനന്തപുരം ജില്ലയിൽ 239 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് സർക്കാർ വീണ്ടും കൊവിഡ് കണക്കുകൾ പുറത്തുവിട്ടത്. മെയ് 31ന് 1,161 പേർക്കായിരുന്നു സംസ്ഥാനത്ത് രോഗബാധ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ, 7 പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News