കാരക്കോണം മെഡിക്കല്‍ കോളജില്‍ നാല് വയസുകാരി മരണപ്പെട്ടത് ചികിത്സ പിഴവ് മൂലമെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളജില്‍ നാല് വയസുകാരി മരണപ്പെട്ടത് ചികിത്സ പിഴവ് മൂലമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. വെള്ളറട കിളിയൂര്‍ സ്വദേശി വിപിന്‍, അഞ്ചു ദമ്പതികളുടെ നാലുവയസുകാരി മകള്‍ അവന്തികയാണ് മരണപ്പെട്ടത്.

വയറ് വേദനയെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാല് മണിവരെ കുഞ്ഞിന് കുഴപ്പമൊന്നും ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, ഏഴ് മണിയോടെ കുഞ്ഞ് മരണപ്പെട്ടെന്ന് അധികൃതര്‍ അറിയിച്ചതോടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായെത്തി.

ഏഴു മണിക്ക് മരണപ്പെട്ട കുഞ്ഞിന്റെ ശരീരം പതിനൊന്നുമണിയായിട്ടും വിട്ടുനല്‍കാത്തതില്‍ ദുരൂഹത ആരോപിച്ചു നാട്ടുകാര്‍ ആശുപത്രി അടിച്ചു തകര്‍ത്തു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News