26 C
Kottayam
Saturday, June 6, 2026

വിവാഹിതനുമായി ബന്ധം ആരോപിച്ച് യുവതിയുടെ തല മുണ്ഡനം ചെയ്തു,ആറ് പേർ അറസ്റ്റിൽ

Must read

അഹമ്മദാബാദ്: വിവാഹിതനുമായി ബന്ധം ആരോപിച്ച് 30 വയസ്സുകാരിയുടെ തല മുണ്ഡനം ചെയ്തുവെന്ന പരാതിയിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സബർകന്ദ് ജില്ലയിലെ സഞ്ചേരി ഗ്രാമത്തിലാണ് സംഭവം. സംഭവവത്തിൽ നാല് പുരുഷന്മാരും രണ്ട് യുവതികളുമാണ് അറസ്റ്റിലായത്. വദാൻഷിഷ് ചൗഹാൻ, രാജുജി ചൗഹാൻ, കലുസിൻ ചൗഹാൻ, രാഗേഷ് സിൻ ചൗഹാൻ, സുരേഖാ ചൗഹാൻ, സോനാൽ ചൗഹാൻ എന്നിവരെ അറസ്റ്റ് ചെയ്തതായി സബ് ഇൻസ്പെക്ടർ ജനി പറഞ്ഞു.

സഞ്ചേരി ഗ്രാമത്തിൽ താമസിക്കുന്ന നാല് കുട്ടികളുള്ള അമ്മയായ യുവതിയെ ആക്രമിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. അവരുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. വിവാഹിതനായ ഒരാളുമായി ബന്ധം ആരോപിച്ചാണ് പ്രതികൾ ഇവരെ ആക്രമിച്ചതെന്ന് സബ് ഇൻസ്പെക്ടർ കൂട്ടിച്ചേർത്തു.

പ്രതികളിൽ ഒരാളുടെ സഹോദരി ഭർത്താവിനെയും യുവതിയെയും ചേർത്ത് ബന്ധം ആരോപിച്ചാണ് ആക്രമിച്ചത്. ജുലായ് 30ന് ബാങ്ക് ആവശ്യത്തിന് യുവതി പോയി മടങ്ങി വരുമ്പോൾ അദ്ദേഹം ബൈക്കിൽ ലിഫ്റ്റ് നൽകിയിരുന്നു. എന്നാൽ വഴിയിൽ വെച്ച് പ്രതികൾ ഇത് കാണുകയും ബൈക്ക് നിർത്തി ആക്രമിക്കുകയുമായിരുന്നു. പിന്നീട് യുവതിയുടേയും യുവാവിന്റെയും തല മുണ്ഡനം ചെയ്ത് വിട്ടയക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. എഫ്.ഐ.ആർ രേഖപ്പെടുത്തിയതിന് പിന്നാലെ തന്നെ പ്രതികളെ പിടികൂടിയെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week