News

വീടിന് തീപിടിച്ചു; വിഷപ്പുക ശ്വസിച്ച് നാലു പേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: തീപിടിത്തത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെ ഓള്‍ഡ് സീമാപുരി മേഖലയിലാണ് അപകടം നടന്നത്. വീടിന്റെ മൂന്നാം നിലയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പുക ശ്വസിച്ചതാണ് മരണകാരണമെന്ന് നിഗമനം. ഹോരിലാല്‍(58), ഭാര്യ റീന(55), മകന്‍ ആഷു(24), മകള്‍ രോഹിണി(18) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button