25.7 C
Kottayam
Tuesday, May 21, 2024

കരടിയുടെ ആക്രമണത്തില്‍ നാല് പേര്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

Must read

കോര്‍ബ: ഛത്തീസ്ഗഡില്‍ കരടിയുടെ ആക്രമണത്തില്‍ നാല് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വനമേഖലയായ കോയ ജില്ലയില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

വനത്തിനുള്ളില്‍ നിന്നും സാധനങ്ങള്‍ ശേഖരിച്ചുവന്നവരാണ് കരടിയുടെ ആക്രമണത്തിന് ഇരയായത്. തിങ്കളാഴ്ച രാവിലെ വരെയും കരടി മൃതദേഹങ്ങള്‍ക്ക് സമീപം ഇരിക്കുകയായിരുന്നുവെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേരുടെ നിലഗുരുതരമാണെന്നും അധികൃതര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week