26.2 C
Kottayam
Thursday, May 16, 2024

ഫോര്‍മുല വണ്‍ സ്‌റ്റേഡിയം,ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളുകളുടെ താമസ സ്ഥലം

Must read

ന്യൂഡല്‍ഹി: കോവിഡ് ഭീതി മൂലം ഡല്‍ഹിയില്‍ ഒത്തുകൂടിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി താമസത്തിന് സ്റ്റേഡിയം ഒരുക്കി അധികൃതര്‍. ഫോര്‍മുല വണ്‍ സ്റ്റേഡിയം ആണ് താമസത്തിന് ഇവര്‍ക്ക് ഒരുക്കി നല്‍കിയത്. ഇവര്‍ക്കായി ഇന്നലെ മുതല്‍ ബസ്സ് സംവിധാനം ഒരുക്കിയെങ്കിലും നിലവില്‍ താല്‍ക്കാലികമായി താമസിക്കാനാണ് പ്രസിദ്ധമായ ബുദ്ധ ഫോര്‍മുല വണ്‍ സര്‍ക്യൂട്ട് ഒരുക്കിയത്.

സ്വന്തം വീടുകളിലേക്ക് പോകാനായിട്ടാണ് പതിനായിരത്തിനടുത്ത് തൊഴിലാളികള്‍ ഡല്‍ഹിയിലെ വിവിധ മേഖലകളിലും ദേശീയപാതയിലും ഒരുമിച്ച് കൂടിയിരിക്കുന്നത്. ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ബി.എന്‍. സിംഗ് ജെയ് പീ സ്പോര്‍ട്ട് സിറ്റിയെ താല്‍ക്കാലിക താമസസ്ഥലമാക്കി പ്രഖ്യാപിച്ചത്.

കാറോട്ടവു മായി ബന്ധപ്പെട്ട പ്രധാന മേഖലകളേയും സ്റ്റേഡിയത്തിലെ സുപ്രധാന കേന്ദ്രങ്ങ ളേയും ഒഴിവാക്കിയാണ് സംവിധാനം ഒരുക്കുന്നത്. യമുനാ എക്സ്പ്രസ്സ് വേ നിര്‍മ്മാണ കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. ഇവിടെ ഇത്രയധികം പേരുടെ താമസം, ചികിത്സ, കൊറോണ പരിശോധന, ഭക്ഷണം എന്നിവ ഒരുക്കാനുള്ള നടപടികളായതായി സിംഗ് വ്യക്തമാക്കി. 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപി ച്ചതോടെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരുടെ വരുമാനവും ഭക്ഷണവും നിലച്ചതാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ കൂട്ടപലായനത്തിന് ഇടയാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week