NationalNews

പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അന്തരിച്ചു

ചണ്ഡീഗഢ്‌: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലി ദൾ നേതാവുമായ പ്രകാശ് സിങ് ബാദൽ അന്തരിച്ചു. 95 വയസായിരുന്നു. ശ്വാസതടസ്സവുമായി ബന്ധപ്പെട്ട്‌
വെള്ളിയാഴ്ച അദ്ദേഹത്തെ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിട്ടുണ്ട്‌. 1970-ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. ലോക്സഭാ എം.പി. കൂടിയായിരുന്ന അദ്ദേഹം കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി സ്ഥാനം കൂടി വഹിച്ചിട്ടുണ്ട്.

1927 ഡിസംബർ 8-ന് പഞ്ചാബിലെ മുക്ത്സൗർ ജില്ലയിലെ മാലൗട്ടിന്റെ അടുത്തുള്ള അബുൾ ഖുരാനയിലായിരുന്നു ജനനം. രഘുരാജ് സിങ്ങിന്റെയും സുന്ദ്രി കൗറിന്റെയും മകനാണ്. പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ അധ്യക്ഷനുമായ സുഖ്ബീർ സിങ് ബാദലിന്റെ പിതാവാണ്.

20-ാം വയസിലാണ് അദ്ദേഹം ഗ്രാമ സർപഞ്ച് ആയി തിരഞ്ഞെടുക്കപ്പെടുന്നത്. 1957-ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം ആദ്യമായി എം.എൽ.എ. ആയി. 43-ാം വയസിൽ പഞ്ചാബ് മുഖ്യമന്ത്രിയായി, 1957-ലായിരുന്നു ഇത്. 13 തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം 11 തവണ ജയിച്ചിട്ടുണ്ട്. 1969 മുതൽ 2017 വരെ അദ്ദേഹം തുടർച്ചയായി വിജയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button