24.6 C
Kottayam
Saturday, September 28, 2024

ഖത്തർ :വധശിക്ഷയിൽ നിന്ന് ഇളവ് കിട്ടിയ മുൻ ഇന്ത്യൻ നാവികർക്ക് 3 മുതൽ 25 വർഷം വരെ തടവ്‌

Must read

ന്യൂഡൽഹി: ഖത്തർ കോടതി വിധിച്ച വധശിക്ഷയിൽ ഇളവ് ലഭിച്ച എട്ട് മുൻ ഇന്ത്യൻ നാവികസേനാംഗങ്ങൾ മൂന്നുമുതൽ 25 വർഷംവരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും.

മൂന്നുവർഷം തടവു ലഭിച്ചിരിക്കുന്നത് തിരുവനന്തപുരം സ്വദേശിയെന്ന് കരുതുന്ന സെയിലർ രാഗേഷ് ഗോപകുമാറിനും 25 വർഷം തടവ് അൽ ദഹ്‌റയുടെ മാനേജിങ് ഡയറക്ടറായിരുന്ന കമാൻഡർ പൂർണേന്ദു തിവാരിക്കുമാണെന്നാണ് റിപ്പോർട്ട്. മറ്റ് മുൻ നാവികസേനാംഗങ്ങളിൽ നാലുപേർ 15 വർഷവും രണ്ടുപേർ പത്ത് വർഷവും തടവനുഭവിക്കണം. എന്നാൽ, ഈ റിപ്പോർട്ട് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

ക്യാപ്റ്റൻ നവ്‌തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ട്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത എന്നിവരാണ് ശിക്ഷ നേരിടുന്ന മറ്റുള്ളവർ. ഇതിൽ ആർക്കെല്ലാമാണ് 15 വർഷവും പത്ത് വർഷവും ശിക്ഷ ലഭിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.

അപ്പീൽക്കോടതി വധശിക്ഷ ഇളവുചെയ്തതിൽ ആശ്വസിക്കാമെങ്കിലും നാവികർക്കുമുമ്പിൽ കടമ്പകളേറെ. നാവികരെ തുടർശിക്ഷയനുഭവിക്കാൻ ഇന്ത്യക്ക്‌ വിട്ടുതരുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതവരാൻ സമയമെടുക്കുമെന്ന് വിദേശകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വിശദവിധി ചോദ്യംചെയ്യാനുണ്ടെങ്കിൽ ഖത്തറിലെ പരമോന്നത കോടതിയെ (കോർട്ട് ഓഫ് കാസേഷൻ) യാണ് സമീപിക്കേണ്ടത്. പരമോന്നത കോടതിയുടെ വിധിവന്നശേഷമേ ഖത്തർ അമീറിന് മുമ്പാകെ മാപ്പപേക്ഷ നൽകണോയെന്ന് വ്യക്തമാകൂ. ഖത്തർ അമീർ മാപ്പ് നൽകിയാലും പരമോന്നത കോടതിയുടെ ശിക്ഷ പൂർണമായും ഒഴിവാക്കാനിടയില്ല. തടവുകാരെ പരസ്പരം കൈമാറുന്നതിന് ഇന്ത്യയും ഖത്തറും 2015-ൽ ഒപ്പുവെച്ച ഉടമ്പടിപ്രകാരം അവർക്ക് നാട്ടിലെത്താൻ വഴിതെളിഞ്ഞേക്കും.

വിശദവിധി കിട്ടിയശേഷം തുടർനടപടി ആലോചിക്കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ശിക്ഷിക്കപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും താത്പര്യത്തിനാണ് മുൻഗണനയെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, അപ്പീൽക്കോടതിവിധിയെ വിജയമായി വിലയിരുത്താനായിട്ടില്ലെന്ന് ശിക്ഷിക്കപ്പെട്ടവരുടെ ബന്ധുക്കൾ പറയുന്നു. പരമോന്നത കോടതിയുടെ വിധിക്കുശേഷമേ മാപ്പപേക്ഷയ്ക്ക് പ്രസക്തിയുള്ളൂ. അതിന് മൂന്നുമാസമെങ്കിലും എടുക്കുമെന്ന് ശിക്ഷപ്പെട്ടവരിൽ ഒരാളുടെ കുടുംബാംഗം പറഞ്ഞു.

ഇന്ത്യൻ നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അൽ ദഹ്‌റയിൽ ജോലിചെയ്യവേ കഴിഞ്ഞവർഷമാണ് എട്ടുപേരും അറസ്റ്റിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

Popular this week