28.4 C
Kottayam
Saturday, June 6, 2026

ബിജെപി പരാതി നൽകി; ‘ഗവര്‍ണറും തൊപ്പിയും’ നാടകത്തിന് വിലക്ക്, വേഷങ്ങളണിഞ്ഞ് പ്രതിഷേധം  

Must read

ഫോർട്ട്‌കൊച്ചി: ‘ഗവർണറും തൊപ്പിയും’ എന്ന പേരിൽ ഫോർട്ട്‌കൊച്ചിയിൽ അവതരിപ്പിക്കാനിരുന്ന നാടകത്തിന് വിലക്ക്. കൊച്ചിയിലെ കാർണിവൽ ആഘോഷത്തിന്റെ ഭാഗമായി നാടക് കൊച്ചി മേഖലാ കമ്മിറ്റിയാണ് ഗവർണറും തൊപ്പിയും എന്ന നാടകം അവതരിപ്പിക്കാനൊരുങ്ങിയത്. ഗവർണറെ അപമാനിക്കാനുള്ള ശ്രമമാണിതെന്ന് ആരോപിച്ച് നാടകത്തിനെതിരേ ബി.ജെ.പി. ഭാരവാഹികളാണ് പരാതിയുമായെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് സബ് കളക്ടറുടെ ഇടപെടൽ.

നാടകത്തിന്റെ പേര് മാറ്റണമെന്നും ഗവർണർ എന്ന പദം നാടകത്തിൽ ഒരു സ്ഥലത്തും ഉപയോഗിക്കരുതെന്നും സബ് കളക്ടർ കെ. മീര, നാടക സമിതിക്ക് നൽകിയ കത്തിൽ പറയുന്നു. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റിനെയോ മറ്റ് ഭരണഘടനാ സ്ഥാനത്തിരിക്കുന്നവരെയോ പരാമർശിക്കുന്ന തരത്തിലുള്ള അനുകരണമോ, വേഷവിധാനങ്ങളോ, സംസാര രീതിയോ നാടകത്തിൽ ഉണ്ടാകാൻ പാടില്ലെന്നും സബ് കളക്ടറുടെ കത്തിൽ നിർദേശിക്കുന്നുണ്ട്. മതപരമോ, രാഷ്ട്രീയമോ ആയ യാതൊന്നും നാടകത്തിൽ ഉണ്ടാകാൻ പാടില്ലെന്നും നിർദേശമുണ്ട്. ബി.ജെ.പി. മട്ടാഞ്ചേരി മണ്ഡലം സെക്രട്ടറി ശിവകുമാർ കമ്മത്താണ് ഇതു സംബന്ധിച്ച് പരാതി നൽകിയത്.

അതേസമയം നാടകത്തിന് കേരളത്തിലെ ഗവർണറുമായി യാതൊരു ബന്ധവുമില്ലെന്നും ജർമൻ എഴുത്തുകാരനായ ഫെഡറിക് ഷില്ലറുടെ കഥയെ ആസ്പദമാക്കി തയ്യാറാക്കിയ നാടകമാണിതെന്നും രചയിതാവ് സുരേഷ് കൂവപ്പാടം പറഞ്ഞു. 20 വർഷം മുൻപാണ് നാടകം എഴുതിയത്. പലവട്ടം അരങ്ങേറിയിട്ടുള്ള നാടകം മാസങ്ങൾക്കു മുൻപും കൊച്ചിയിൽ അവതരിപ്പിച്ചിരുന്നുവെന്നും സുരേഷ് പറഞ്ഞു. സർക്കാരിന്റെ അനുമതിയോടെ നാടകം വീണ്ടും അവതരിപ്പിക്കുമെന്നും നാടക സംഘാടകനായ പി.എ. ബോസ് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് നാടകം അവതരിപ്പിക്കേണ്ടിയിരുന്നത്. നാടകത്തിന് വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് നാടകത്തിലെ കഥാപാത്രങ്ങൾ അവരുടെ വേഷങ്ങൾ അണിഞ്ഞ് ഫോർട്ട്‌കൊച്ചി പള്ളത്തുരാമൻ മൈതാനത്ത് പ്രതിഷേധം രേഖപ്പെടുത്തി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week