News

മുന്‍ കേന്ദ്രമന്ത്രി കുമാരമംഗലത്തിന്റെ ഭാര്യ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി. രംഗരാജന്‍ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലം(67) കൊല്ലപ്പെട്ട നിലയില്‍. ന്യൂഡല്‍ഹി വസന്ത വിഹാറിലെ വസതിയിലാണ് കിറ്റിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം.

ചൊവ്വാഴ്ച രാത്രി ഒമ്പതോടെയായിരുന്നു കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായതായി സൗത്ത് വെസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഇങ്കിത് പ്രതാപ് സിംഗ് അറിയിച്ചു. വീട്ടിലെ അലക്കുകാരനായ രാജു(24) എന്നയാളാണ് അറസ്റ്റിലായത്.

കവര്‍ച്ചാശ്രമത്തിനിടെയാണ് കൊലപാതകം എന്നു സംശയിക്കുന്നു. രണ്ട് പേര്‍ കൂടി കൊലപാതകത്തില്‍ പങ്കാളികളാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് ഡല്‍ഹി പോലീസ്. പരേതനായ രംഗരാജന്‍ കുമാരമംഗലം സേലം എംപി ആയിരുന്നു. നരസിംഹറാവു, വാജ്പേയി മന്ത്രിസഭകളില്‍ അംഗമായിരുന്നു. 2000ല്‍ അന്തരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button