KeralaNews

മുൻ മന്ത്രി കെ.കെ ശൈലജയുടെ ജീവിതരേഖ പുസ്തകരൂപത്തിൽ; മൈ ലൈഫ് ആസ് എ കോമ്രേഡ് മെയ് നാല് മുതൽ

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ജീവിതരേഖ പുസ്തകരൂപത്തിൽ ഇറങ്ങുന്നു. ‘മൈ ലൈഫ് അസ് എ കോമ്രേഡ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം കൊകോബ്ലു റീട്ടെയിലും ആമസോണും ചേർന്നാണ് വിൽപനയ്ക്ക് എത്തിക്കുന്നത്. മെയ് നാല് മുതൽ ആമസോണിലും കിൻഡിൽ പതിപ്പായും ‘മൈ ലൈഫ് അസ് എ കോമ്രേഡ്’ ലഭ്യമാകും. കെ കെ ശൈലജയും മഞ്ജു സാറ രാജനും ചേർന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്.

കോവിഡ് മഹാമാരിയുടെ ആദ്യ ഘട്ടം വിദഗ്ദമായി കൈകാര്യ ചെയ്ത ആരോഗ്യമന്ത്രിയെന്ന നിലയിലാണ് ആഗോളതലത്തിൽ കെ കെ ശൈലജ അറിയപ്പെട്ടിരുന്നു. ഇക്കാലത്തെ അനുഭവങ്ങൾ അടക്കം പങ്കുവെച്ചു കൊണ്ടാണ് പുസ്തകം. കുട്ടിക്കാലത്ത് ലജ്ജയും ഭയവും ഉള്ള പെൺകുട്ടിയായിരുന്നു താനെന്ന് കെ കെ ശൈലജ പറയുന്നു. സ്‌കൂൾ ടീച്ചറായി പ്രവർത്തിച്ചത്, പിൽക്കാലത്ത് രാഷ്ട്രീയത്തിലും ആരോഗ്യമന്ത്രിയെന്ന നിലയിലും നന്നായി പ്രവർത്തിക്കാൻ സഹായിച്ചുവെന്നും അവർ പുസ്തകത്തിൽ പറയുന്നുണ്ട്.

ലോകത്തെ ഭയപ്പെടുത്തിയ രണ്ട് പകർച്ചവ്യാധികളെ ആരോഗ്യമന്ത്രിയെന്ന നിലയിൽ വിദഗ്ദമായി കൈകാര്യം ചെയ്ത അനുഭവങ്ങൾ പുസ്തകത്തിൽ വിശദമായി കെ കെ ശൈലജ പങ്കുവെക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കേരളത്തെക്കുറിച്ച് അവർ പറയുന്നുണ്ട്. അതിൽ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തന്റെ കുടുംബത്തെയും സംസ്ഥാനത്തെയും എങ്ങനെ രൂപപ്പെടുത്തിയെന്നും, കേരള മോഡലിനെക്കുറിച്ചും കെ കെ ശൈലജ പറയുന്നു.

ഒരു സഖാവ് എന്ന നിലയിലുള്ള എന്റെ ജീവിതം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ഓർമ്മക്കുറിപ്പുകളിൽ ഒന്നായിരിക്കുമെന്ന് പുസ്തകത്തെക്കുറിച്ച് കെ കെ ശൈലജ പറഞ്ഞു. അത് ഒരു നല്ല രാഷ്ട്രീയക്കാരിയെ മാത്രമല്ല, തന്നെ രൂപപ്പെടുത്തിയ സമൂഹത്തെക്കുറിച്ച് വെളിച്ചം വീശുന്ന ഒന്നായിരിക്കും ഈ പുസ്തകമെന്നും ശൈലജ പറയുന്നു. മെയ് നാല് മുതൽ ആമസോണിൽ ലഭ്യമാകുന്ന പുസ്തകത്തിന് പ്രീ-ഓർഡർ വില 719 രൂപയാണ്. കിൻഡിൽ പതിപ്പിച്ച് 597.50 രൂപയാണ് വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button