24.6 C
Kottayam
Tuesday, November 26, 2024

സുരക്ഷയ്ക്ക് മേല്‍ ലാഭമുണ്ടാക്കുകയാണ് ഫേസ്ബുക്ക് ചെയ്യുന്നത്; വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരി

Must read

മുംബൈ: സുരക്ഷയ്ക്ക് മേല്‍ ലാഭമുണ്ടാക്കുകയാണ് ഫേസ്ബുക്ക് ചെയ്യുന്നതെന്ന് മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. രണ്ട് വര്‍ഷക്കാലം ഫേസ്ബുക്കിന്റെ സിവിക് ഇന്‍ഫര്‍മേഷന്‍ ടീമില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രൊഡക്ട് മാനേജര്‍ ഫ്രാന്‍സിസ് ഹൗഗനാണ് ഫേസ്ബുക്കിനെതിരെയുള്ള വിവരങ്ങള്‍ പുറത്തുവിട്ട് രംഗത്തെത്തിയത്.

കൗമാരക്കാരെ ഇന്‍സ്റ്റാഗ്രാം വിപരീതമായി ബാധിക്കുന്നുണ്ടെന്ന കണ്ടെത്തിയെന്ന ഇന്‍സ്റ്റാഗ്രാമിലെ ഗവേഷണ വിവരങ്ങള്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയതിന് പിന്നാലെ സ്വയം വെളിപ്പെടുത്തി ഹൗഗന്‍ രംഗത്തെത്തുകയായിരുന്നു. ഞായറാഴ്ച പുറത്തുവന്ന 60 മിനുട്ട്‌സുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ ഫേസ്ബുക്കില്‍ താനറിഞ്ഞ പ്രശ്‌നങ്ങളെല്ലാം ഹൗഗന്‍ പങ്കുവെക്കുന്നു.

താന്‍ മുമ്പ് പല സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഫേസ്ബുക്കില്‍ സ്ഥിതി വളരെ ഗുരുതരമാണ്. ഹൗഗന്‍ പറയുന്നു. ഫേസ്ബുക്കിലെ വിദ്വേഷ പ്രചരണം, വിഭജനമുണ്ടാക്കും വിധമുള്ള രാഷ്ട്രീയ പ്രസ്താവനകള്‍, വ്യാജ വാര്‍ത്ത എന്നിവയുടെ ഉറവിടങ്ങള്‍ സംബന്ധിച്ച് ഫേസ്ബുക്കിന് ധാരണയുണ്ടായിരുന്നുന്നും ഫെയസ്ബുക്ക് ആപ്പുകള്‍ ലോകമെമ്പാടുമുള്ള സമൂഹങ്ങളെ വിപരീതമായി ബാധിക്കുന്നുണ്ടെന്നും ഫേസ്ബുക്കിന് അറിയാമായിരുന്നതായും ഹൗഗന്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്കിന്‍ അല്‍ഗൊരിതത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്ന് ഹൗഗന്‍ ചൂണ്ടിക്കാട്ടി. അഞ്ച് മിനിറ്റ് നേരം ഫേസ്ബുക്ക് സ്‌ക്രോള്‍ ചെയ്യുന്ന ഒരാളെ കാണിക്കുന്ന ഉള്ളടക്കങ്ങളെല്ലാം അയാളുടെ മുന്‍കാലത്തെ ഇടപെടലുകളെ അടിസ്ഥാനമാക്കിയാണ്. വ്യാജവാര്‍ത്തകളും, വിദ്വേഷ പ്രചാരണ സന്ദേശങ്ങളും മറ്റും ഈ രീതിയില്‍ നിരന്തരം ആളുകളിലേക്ക് എത്തുന്നു. അത് അവരില്‍ അതിവേഗം രോഷം വളര്‍ത്തുന്നു. 2020 ലെ യുഎസ് കാപിറ്റോള്‍ ആക്രമണവും ഹൗഗന്‍ ചൂണ്ടിക്കാണിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ജയിൽ ചപ്പാത്തിയുടെ വിലകൂട്ടി; 13 വർഷത്തിന് ശേഷം വിലവർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയുടെ വില കൂട്ടി. ഒരു ചപ്പാത്തിക്ക് രണ്ട് രൂപയായിരുന്നത് മൂന്ന് രൂപയായി വർദ്ധിച്ചു.പത്ത് ചപ്പാത്തി അടങ്ങുന്ന ഒരു പാക്കറ്റിന് ഇനി മുതൽ 30 രൂപയാകും വില. 13 വർഷങ്ങൾക്ക്...

ആദ്യ ദിനം ബാറ്റർമാരുടേത്, രണ്ടാം ദിനം പേസർമാരുടേത്; കോടിക്കിലുക്കത്തിൽ ലേലത്തിന് കൊടിയിറങ്ങി, ഇനി ഐ.പി.എൽ പൂരത്തിന് കൊടിയേറ്റം

ജിദ്ദ: 2025-ലെ ഐ.പി.എല്‍. സീസണിന് മുന്നോടിയായുള്ള മെഗാതാരലേലം ജിദ്ദയില്‍ അവസാനിച്ചു. 10 ടീമുകള്‍ 182 താരങ്ങള്‍ക്കുവേണ്ടി 639.15 കോടി രൂപ മുടക്കി. 62 വിദേശ താരങ്ങളെയാണ് വിവിധ ടീമുകള്‍ സ്വന്തമാക്കിയത്. എട്ടുതാരങ്ങളെ ടീമുകള്‍...

സർജറിയ്ക്ക് പിന്നാലെ വലിയ മാനസിക ബുദ്ധിമുട്ട്; തുടർ ചികിത്സ ആവശ്യമാണ്; സിഐഎസ്എഫ് ഓഫീസറോട് ദേഷ്യപ്പെട്ടതിന്റെ കാരണം തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

കൊച്ചി: തായ്‌ലൻഡ് യാത്രയ്ക്കിടെ വിമാനത്താവളത്തിൽവച്ച് സിഐഎസ്എഫ് ഓഫീസറോട് ക്ഷുഭിതയായതിന്റെ കാരണം വെളിപ്പെടുത്തി നടി മഞ്ജു പത്രോസ്. സ്വന്തം ഉടമസ്ഥതയിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. താൻ ഈ ഇടെയായി വലിയ മാനസിക...

ഞാനാണ് മ്യൂസിക് ഡയറക്ടറെങ്കിൽ പാടില്ലെന്ന് എംജി ശ്രീകുമാർ;  എന്താണ് തന്നോട് ഇത്ര ദേഷ്യമെന്ന് ഇപ്പോഴും അറിയില്ല, വെളിപ്പെടുത്തലുമായി സംഗീത സംവിധായകൻ

കൊച്ചി:ജോസഫ് എന്ന ചിത്രത്തിലെ ‘പൂമുത്തോളെ’ എന്ന ഗാനം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഈ സിനിമയിലൂടെയാണ് രഞ്ജിൻ രാജ് സംഗീത സംവിധാന രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് കാണക്കാണെ, മാളികപ്പുറം എന്നീ ചിത്രങ്ങളിലും രഞ്ജിൻ സംഗീത...

അറസ്റ്റ് വാറന്റ് പോരാ, നെതന്യാഹുവിന് വധശിക്ഷ നൽകണം; പ്രതികരണവുമായി ആയത്തുള്ള അലി ഖമേനി

ടെഹ്റാൻ : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി വിധിയിൽ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അറസ്റ്റ് വാറന്റ് പോരാ, വധശിക്ഷയാണ്...

Popular this week