29.4 C
Kottayam
Saturday, June 6, 2026

ഡി.ഐ.ജി ക്ലബിൽ വന്നാൽ വനിതാ പൊലീസുകാരെ വിളിപ്പിക്കും; പൊലീസിൽ ഓഫിസർമാർ അടക്കമുള്ള വനിതകൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ട്; പൊലീസ് സേനയിലെ സ്ത്രീ പീഡനത്തെപ്പറ്റി മുൻ ഡി.ജി.പി ശ്രീലേഖയുടെ വെളിപ്പെടുത്തൽ

Must read

കൊച്ചി: സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പു നൽകേണ്ടവരാണ് പൊലീസ് എന്നാണ് വയ്പ്പ്. എന്നാൽ, പൊലീസ് സേനയിൽ തന്നെ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയായാലോ. ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ നൽകുന്ന സൂചനയും ഇത് തന്നെയാണ്. പൊലീസ് സേനയിൽ സ്ത്രീ ഓഫിസർമാർ പോലും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നു തുറന്നു പറയുന്നത് മുൻ ഡി.ജി.പി തന്നെയാണ്.

ഒരു ഡിഐജി വനിതാ എസ് ഐയെ ദുരുപയോഗം ചെയ്തത് നേരിട്ടറിയാം. മാഡം ഒന്ന് രക്ഷിക്കണമെന്ന് പറഞ്ഞ് അവർ കരഞ്ഞിട്ടുണ്ട്. ഡിഐജി പൊലീസ് ക്ലബിൽ വന്നാൽ അവരെ വിളിപ്പിക്കും. ഏത് പുരുഷ മേധാവിയോട് അവർക്കിത് പറയാൻ കഴിയും. ഒരു സ്ത്രീയായതുകൊണ്ടാണ് എന്നോട് പറഞ്ഞത്. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തൽ.

ക്രമസമാധാന ചുമതലയുള്ള ഡിജിപിയാകാൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അത് സാധിക്കാത്തതിൽ നിരാശയുണ്ടെന്നും അവർ തുറന്നു പറയുന്നുണ്ട്. ഫയർ ഫോഴ്‌സ് ഡിജിപി ആയിരുന്നപ്പോൾ യാത്ര അയപ്പ് വേണ്ടെന്ന് വച്ചത് അവഗണനയിൽ പ്രതിഷേധിച്ചാണ്. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസർ ആണ് ഞാൻ. യാത്ര അയപ്പ് തരുന്നുണ്ടെങ്കിൽ സേന നിരന്ന് നിന്ന് സല്യൂട്ട് തരേണ്ടിയിരുന്നു. അല്ലാതെ പൊലീസ് അസോസിയേഷന്റെ പെട്ടിയോ ഗിഫ്ടോ എനിക്ക് വേണ്ട.

സ്ത്രീയെന്ന നിലയിൽ കടുത്ത ആക്ഷേപങ്ങളാണ് സേനയിൽ നിന്നും നേരിടേണ്ടി വന്നത്. ആദ്യത്തെ പത്ത് വർഷം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. മാനസിക പീഡനം സഹിക്കാനാകാതെ രാജി വയ്ക്കാൻ വരെ ഒരുങ്ങിയിട്ടുണ്ട്. സീനിയർ ഓഫീസർമാർ അത്ര ദ്രോഹിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ജയിൽ ഡിജിപിയായിരിക്കേ ആലുവ ജയിലിൽ നടൻ ദിലീപിന് നൽകിയത് റിമാൻഡ് പ്രതിക്കുള്ള മാനുഷിക പരിഗണന മാത്രമാണെന്നും ശ്രീലേഖ പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week