26.2 C
Kottayam
Friday, June 5, 2026

മോഹന്‍ലാലിന്റെ അഭിനയം പോരാ പുള്ളിയൊക്കെ ഈ പരിപാടി നിര്‍ത്തേണ്ട സമയം കഴിഞ്ഞു,ആറാട്ടിനെ വിമര്‍ശിച്ച് ശ്രീജിത്ത് പണിക്കര്‍

Must read

കൊച്ചി: മോഹന്‍ലാലിന്റെ പുതിയ ചിത്രം ആറാട്ട് ഇന്നലെയാണ് തിയേറ്ററുകളില്‍ എത്തിയത്. മരയ്ക്കാറിന് ശേഷം മോഹന്‍ലാലിന്റെ ഒരു തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മരക്കാറിന് മോശമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാനും സൈബര്‍ ആക്രമണത്തിനിരയായി. സിനിമയ്ക്ക് എതിരെ നടക്കുന്ന ഇത്തരം സൈബര്‍ ആക്രമണങ്ങ്ളോട് പ്രതികരിച്ചിരിക്കുകയാണ് ശ്രീജിത്ത് പണിക്കര്‍.

- Advertisement -

‘ഹിന്‍ദു മാടെംപിയായി മോഗെന്‍ലാല്‍ വീണ്ടും. സ്രീക്രിഷ്ണന്റെ അമ്പേലം കൊണ്ട് ഫേമെസ് ആയ സ്ഥെലമാണ് മോഗെന്‍ലാലിന്റെ കദാപാത്രത്തിന്റെ സ്ഥെലം. പശുവിനെ പാലിക്കുന്നവെന്‍ എന്ന അര്‍ത്തത്തില്‍ ഉള്ള ഗോപെന്‍ എന്ന പേരാണ് കദാപാത്രത്തിന്. ഇത് പശുവിനെയും ക്രിഷ്ണനെയും സില്‍മയില്‍ ഒളിച്ചെകഡത്താനുള്ള കുല്‍സിദ സ്രമമാണെന്ന് കരുദാം’, ശ്രീജിത്ത് പണിക്കര്‍ പരിഹാസരൂപേണ ‘സോ കോള്‍ഡ്’ നിരൂപകരെ വിമര്‍ശിച്ചുകൊണ്ട് തന്റെ ഫേസ്ബുക്കില്‍ എഴുതി.

- Advertisement -

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ആറാട്ട് സില്‍മ കണ്ടു. കൊള്ളൂല്ല. ഹിന്‍ദു മാടെംപിയായി മോഗെന്‍ലാല്‍ വീണ്ടും. സ്രീക്രിഷ്ണന്റെ അമ്പെലം കൊണ്ട് ഫേമെസ് ആയ സ്ഥെലമാണ് മോഗെന്‍ലാലിന്റെ കദാപാത്രത്തിന്റെ സ്ഥെലം. പശുവിനെ പാലിക്കുന്നവെന്‍ എന്ന അര്‍ത്തത്തില്‍ ഉള്ള ഗോപെന്‍ എന്ന പേരാണ് കദാപാത്രത്തിന്. ഇത് പശുവിനെയും ക്രിഷ്ണനെയും സില്‍മയില്‍ ഒളിച്ചെകഡത്താനുള്ള കുല്‍സിദ സ്രമമാണെന്ന് കരുദാം. ശുദ്ത്ത ഹിന്‍ദുത്തയും ന്യൂനപശ്ശ വിരുത്തതയുമാണ് സില്‍മ മുയ്മന്‍.

- Advertisement -

മോഗെന്‍ലാല്‍ ഒരു അവദാരം ആണെന്ന് സായ്ഗുമാര്‍ പറയുന്നുണ്ട്. ഇതും ഹിന്‍ദു ദെയ്വത്തെ ഒളിച്ചു കഡെത്തലാണ്. അത് ക്രിഷ്ണെനാണോ ക്രിഷ്ണെന്റെ ചേട്ടന്‍ ബെലരാമനാണോ അതെന്നാണ് എന്‍ഡെ സംശെയം. കലെപ്പ കൊണ്ട് വില്ലെന്മാരെ അടിക്കുന്നെദില്‍ നിന്നും ബെലരാമെന്റെ ആയുദത്തെയും സില്‍മയില്‍ ഒളിച്ചു കഡെത്തിയിട്ടുണ്ട് എന്നു പറെയാം. കാറില്‍ യാത്ര ചെയ്യുന്‍പോല്‍ മോഗെന്‍ലാല്‍ കൈ നീട്ടി വഴിയെ പോഗുന്ന ഒരു മുസിലീം പയ്യെനെ തട്ടുന്ന ഒരു ശീന്‍ ഉന്‍ഡ്. അത് തട്ടലല്ല, മര്‍ദെനമാണ്. നല്ല ഒന്നാംദരം ന്യൂനപശ്ശ മര്‍ദെനം. മുസിലീമായ ഏയാര്‍ റെഹിമാനെ എന്‍ദിനാണ് ജോശ് പ്രകാശിന്റെ മുദലക്കോട്ടെയില്‍ കൊണ്ടുപോകുന്നത്? ന്യൂനപശ്ശത്തെ ആക്രെമിക്കാന്‍ വേന്‍ഡിയല്ലേ?

സില്‍മയില്‍ സവെര്‍ണ ഹിന്‍ദു പ്രതീകങ്ങെള്‍ ദാരാളെം ഉപയോഗിച്ചിട്ടുന്‍ഡ്. തറവാഡും തൊളസിത്തറയും തെയ്യവും തിറയും കദഗളിയും കൈരളിപ്പയെറ്റുമൊക്കെ എമ്ബാഡും കാണിച്ചിട്ടുന്‍ഡ്. ആറാട്ട് എന്ന പേരുതന്നെ ഹിന്‍ദുത്തയുടെ ഒളിച്ചുകഡത്തല്‍ അല്ലേ? പിന്നെ മോഗെന്‍ലാലിന്റെ അബിനെയം പോരാ. പുള്ളിയൊക്കെ ഈ പരിപാഡി നിര്‍ത്തേന്‍ഡ സമെയം കയിഞ്ഞു. പഗുതി കയിഞ്ഞപ്പോള്‍ ഓളും ഞാനും ഇറങ്ങിപ്പോന്ന്.

ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി(Arun Gopy). 

അരുണ്‍ ഗോപിയുടെ വാക്കുകൾ

ആറാട്ട്…!
പേര് പോലെ ശരിക്കും നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് തന്നെയാണ്..!! ഇലക്ടറിഫയിങ് പെർഫോമൻസ്..!! സിനിമ അവകാശ പെടുന്നത് പോലെ an unrealistic എന്റെര്ടൈന്മെന്റ്..!! സിനിമ ആഘോഷിക്കുന്നവർ ആണ് നിങ്ങൾ എങ്കിൽ ആറാട്ട് നിങ്ങളെ നിരാശരാക്കില്ല..!! ലാലേട്ടൻ ചുമ്മാ ഒരേ പൊളി..!! ആശംസകൾ

ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. കൊവിഡ് മഹാമാരിയൊക്കെ കഴിഞ്ഞ് തിയറ്ററുകള്‍ വീണ്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയമാണ്. ഈ സമയത്തേക്ക് എന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ തയ്യാറാക്കി തന്നിരിക്കുകയാണ്. വളരെയധികം നല്ല റിപ്പോര്‍ട്ടുകളാണ് കിട്ടുന്നതെന്നും മോഹൻലാൽ പറഞ്ഞു.

മോഹന്‍ലാല്‍ പറഞ്ഞത്

“ആറാട്ട് എന്ന സിനിമയെ രണ്ട് കൈയും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. ഒരു അണ്‍റിയലിസ്റ്റിക് എന്റര്‍ടെയ്നര്‍ എന്നാണ് ആ സിനിമയെക്കുറിച്ച് നമ്മള് പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ്. വലിയ അവകാശവാദങ്ങളൊന്നുമില്ല. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമ. ആറാട്ട് എന്ന പേര് തന്നെ ഒരു ഉത്സവാന്തരീക്ഷം വച്ചിട്ടാണ് നമ്മള്‍ ഇട്ടിരിക്കുന്നത്. അത് വളരെയധികം ആളുകളിലേക്ക് എത്തി. രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി. കൊവിഡ് മഹാമാരിയൊക്കെ കഴിഞ്ഞ് തിയറ്ററുകള്‍ വീണ്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയമാണ്. ഈ സമയത്തേക്ക് എന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ തയ്യാറാക്കി തന്നിരിക്കുകയാണ്.

വളരെയധികം നല്ല റിപ്പോര്‍ട്ടുകളാണ് കിട്ടുന്നത്. ഒരുപാട് പേര്‍ക്ക് നന്ദി പറയാനുണ്ട്. എ ആര്‍ റഹ്‍മാനോട് വളരെയധികം നന്ദി പറയുന്നു. കൊവിഡ് ഏറ്റവും മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയത്താണ് ഞങ്ങള്‍ ഇത് ഷൂട്ട് ചെയ്തത്. പക്ഷേ ഈശ്വരകൃപകൊണ്ട് എല്ലാം ഭം​ഗിയായി. ആ സിനിമ തിയറ്ററിലെത്തി. ഒരുപാട് സന്തോഷം. വളരെ നല്ല പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ ചെയ്ത വളരെ വ്യത്യസ്തമായ ഒരു എന്‍റര്‍ടെയ്നര്‍ ആണിത്. ആറാട്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞതില്‍ വളരെയധികം സന്തോഷം. സിനിമയുടെ പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി എന്‍റെ നന്ദി. കൂടുതല്‍ നല്ല സിനിമകളുമായി വീണ്ടും വരും.” 

വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. ‘പുലിമുരുകന്‍’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയായിരിക്കും ആറാട്ട്. നെയ്യാറ്റിന്‍കര ഗോപനായാണ് മോഹന്‍ലാല്‍ എത്തുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week