യോഗ പഠിക്കാന്‍ ഇന്ത്യയിലെത്തിയ വിദേശ വനിതയെ ബലാത്സംഗം ചെയ്തു

റിഷികേഷ്: യോഗ പഠിക്കാനായി ഇന്ത്യയിലെത്തിയ യു.എസ് വനിത പീഡനത്തിന് ഇരയായി. ഉത്തരാഖണ്ഡിലെ റിഷികേഷിലാണു സംഭവം. പ്രദേശവാസിയായ അഭിനവ് റോയി എന്നയാള്‍ തന്നെ ബലാത്സംഗം ചെയ്തതെന്നു യുവതി പോലീസില്‍ പരാതിപ്പെട്ടു.

ഈ മാസം അഞ്ചിനു ബാല്‍ക്കെണിയിലൂടെ മുറിയില്‍ കയറിയാണ് ഇയാള്‍ തന്നെ പീഡിപ്പിച്ചതെന്നാണു യുവതിയുടെ പരാതിയില്‍ പറയുന്നത്. ഒക്ടോബര്‍ അഞ്ചിനു മുമ്പ് ഫ്‌ളാറ്റിലേക്കു വിളിച്ചുവരുത്തിയും അഭിനവ് യുവതിയെ പീഡിപ്പിച്ചിരുന്നതായി മുനി കി രേട്ടി പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ആര്‍.കെ. സക്ലാനി പറഞ്ഞു.

ലഹരി തേടിയും യോഗ പഠിക്കാനുമാണ് യുവതി ഇയാളുടെ അടുത്ത് എത്തിയിരുന്നത്. പീഡന പരാതി പിന്‍വലിക്കാന്‍ തന്റെ മേല്‍ ശ്രമം നടക്കുന്നുണ്ടെന്നും യുവതി പരാതിയില്‍ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News