28.4 C
Kottayam
Wednesday, May 15, 2024

നെടുമ്പാശേരി വിമാനത്താവളത്തില്‍ 20 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി യാത്രക്കാരന്‍ പിടിയില്‍

Must read

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 20 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി യാത്രക്കാരന്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശിയായ പിഡബ്ല്യുഡി ഉദ്യോഗസ്ഥനാണ് പിടിയിലായത്. വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍നിന്ന് അമേരിക്കന്‍ ഡോളര്‍, ഓസ്‌ട്രേലിയന്‍ ഡോളര്‍ എന്നിവയാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 12 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും എട്ട് ലക്ഷം രൂപ വില വരുന്ന സ്വര്‍ണവും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഇതര സംസ്ഥാനക്കാരാണ് പിടിയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week