26.3 C
Kottayam
Tuesday, May 7, 2024

ഇന്‍സ്റ്റഗ്രാമിന് പിന്നാലെ ലൈക്കുകളുടെ എണ്ണം മറയ്ക്കാന്‍ ഒരുങ്ങി ഫേസ്ബുക്കും

Must read

ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാമിന് പിന്നാലെ ലൈക്കുകളുടെ എണ്ണം കാഴ്ചക്കാരില്‍ നിന്ന് മറയ്ക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡാറ്റ മൈനിംഗ് വിദഗ്ധന്‍ മാന്‍ച്യുന്‍ വോങ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. പുതിയ പരിഷ്‌കരണം നടപ്പാക്കുന്നതു പ്രകാരം ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ റിയാക്ഷന്‍സ് കാണുമെങ്കിലും അതിന്റെ നമ്പര്‍ കാണിക്കില്ല. അതില്‍ ക്ലിക്ക് ചെയ്താലും ആരോക്കെ ഏതോക്കെ റിയാക്ഷനാണ് നല്‍കിയത് എന്ന് കാണാമെങ്കിലും അതിന്റെ നമ്പര്‍ കാണാന്‍ സാധിക്കില്ല.

 

ലൈക്കുകളുടെ എണ്ണം ചില വ്യക്തികളുടെ മാനസിക വ്യവഹാരത്തെ നിയന്ത്രിക്കുന്നുവെന്ന് കാണിച്ചാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കാനൊരുങ്ങുന്നത്. എന്നാല്‍ ഇന്‍സ്റ്റഗ്രാം പോലെ ആഗോള വ്യപകമായി ഇത്തരം ഒരു പദ്ധതി ഫേസ്ബുക്ക് നടപ്പിലാക്കുമോ എന്നതും പ്രധാന വിഷയമാണ്. ഇത് പോലെ ലൈക്കുകള്‍ മാത്രമല്ല കമന്റുകളും, ഷെയറും ആളുകളെ സ്വാധീനിക്കുന്നുണ്ടെന്ന് വാദിക്കുന്നവരും ഉണ്ട്. ഇവയുടെ കാര്യത്തില്‍ എന്നാല്‍ നിലപാട് മാറ്റത്തിന് ഫേസ്ബുക്ക് തയ്യാറല്ല എന്നാണ് പുതിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week