24.3 C
Kottayam
Saturday, June 6, 2026

ഇന്ത്യന്‍ നിരത്തില്‍ വാഹനങ്ങള്‍ക്ക് ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കി,ഈ തീയതിമുതല്‍ പ്രാബല്യം

Must read

മുംബൈ:ന്ത്യന്‍ നിരത്തുകളില്‍ വില്‍പ്പനയ്ക്ക് എത്തുന്ന എട്ട് സീറ്റര്‍ വാഹനങ്ങള്‍ക്ക് ആറ് എയര്‍ബാഗ് നല്‍കുന്നതിന് സമയം നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍. വരുന്ന ഒക്ടോബര്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്ന് അറിയിച്ചിരുന്ന നിര്‍ദേശമാണ് 2023 ഒക്ടോബര്‍ ഒന്നിലേക്ക് നീട്ടിയിരിക്കുന്നത്. എട്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന എം1 കാറ്റഗറി വാഹനങ്ങളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കണമെന്ന കരട് നിര്‍ദേശം 2022 ജനുവരിയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നത്.

ഈ വര്‍ഷം നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതെങ്കിലും ഇത് പ്രാബല്യത്തില്‍ വരുത്തുന്നതോടെ 10 ലക്ഷം അധിക എയര്‍ബാഗുകള്‍ ആവശ്യമായി വരുമെന്ന് ഇത് നിര്‍മിക്കുന്നതിനുള്ള ശേഷി നിലവില്‍ ഇല്ലെന്നതും പരിഗണിച്ചാണ് ഒരു വര്‍ഷം കൂടി സമയം അനുവദിച്ചിരിക്കുന്നത്. കാറിന്റെ മോഡലും വിലയും പരഗണിക്കാതെ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും 2023 ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

- Advertisement -

എട്ടുപേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന വാഹനങ്ങളുടെ മുന്‍നിരയില്‍ രണ്ട് സാധാരണ എയര്‍ബാഗും പിന്നിലെ രണ്ട് നിരകളിലായി കര്‍ട്ടണ്‍ എയര്‍ബാഗും നല്‍കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ ജനുവരി മുതല്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ള കാറുകളിലെ അടിസ്ഥാന മോഡല്‍ മുതല്‍ മുന്‍നിരയില്‍ രണ്ട് എയര്‍ബാഗ് നല്‍കിയാണ് എത്തിയിട്ടുള്ളത്. അതേസമയം, ഇന്ത്യയില്‍ എത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കുമെന്നും നിതിന്‍ ഗഡ്കരി ഒരുഘട്ടത്തില്‍ അറിയിച്ചിരുന്നു.

- Advertisement -

ഇന്ത്യയില്‍ ഇറങ്ങുന്ന വാഹനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാനാണ് ഈ നീക്കം. വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം അപകടങ്ങളുടെ എണ്ണവും ഉയരുകയാണ്. വാഹനങ്ങളിലെ എയര്‍ബാഗുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടെ അപകടത്തില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, എയര്‍ബാഗുകളുടെ എണ്ണം ഉയരുന്നതോടെ വാഹനത്തിന്റെ വില വര്‍ധിപ്പിക്കേണ്ടിവരുമെന്നതാണ് നിര്‍മാതാക്കള്‍ക്ക് മുന്നിലെ വെല്ലുവിളി.

- Advertisement -

ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനയിലുള്ള പല വാഹനങ്ങളുടെയും ഉയര്‍ന്ന വകഭേദത്തില്‍ പോലും ആറ് എയര്‍ബാഗുകള്‍ നല്‍കുന്നില്ല. കര്‍ട്ടണ്‍ എയര്‍ബാഗുകള്‍ പോലുള്ളവ നല്‍കുന്നതിന് കാറുകളുടെ ബോഡി ഷെല്ലുകളിലും ഇന്റീരിയറിലും മറ്റും കാര്യമായ മാറ്റം വരുത്തേണ്ടി വരുമെന്നതും നിര്‍മാതാക്കള്‍ക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. എയര്‍ബാഗുകളുടെ എണ്ണം ഉയരുന്നതോടെ കാറുകളുടെ വിലയില്‍ വലിയ വര്‍ധനവ് വരുത്താന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായേക്കും.

സമീപകാലം വരെ ഇന്ത്യയില്‍ ഇറങ്ങുന്ന വാഹനങ്ങളില്‍ എയര്‍ബാഗ് നിര്‍ബന്ധമായിരുന്നില്ല. 2019 ഏപ്രില്‍ മാസം മുതലാണ് ഡ്രൈവര്‍ എയര്‍ബാഗ് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയത്. ഇതിനുപിന്നാലെ 2022-ഓടെ മുന്‍നിരയിലെ രണ്ടുപേര്‍ക്കും എയര്‍ബാഗ് നിര്‍ബന്ധമാക്കണമെന്ന് നിര്‍ദേശം വന്നിരുന്നു. സുരക്ഷ കൂടുതല്‍ കാര്യക്ഷമാക്കുന്നതിനായി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന 800 സി.സിയില്‍ അധിക ശേഷിയുള്ള വാഹനങ്ങള്‍ക്ക് എ.ബി.എസും ഇ.ബി.ഡിയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week