നിലയ്ക്കല്‍ :ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ കടകളില്‍ നിന്നും 35,000 രൂപ പിഴ ഈടാക്കി. ജില്ലാ കളക്ടര്‍ നിജപ്പെടുത്തിയ അളവില്‍കുറച്ച് ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തിയതിനും പാക്കറ്റുകളില്‍ നിയമാനുസൃതമായി ഉണ്ടായിരിക്കേണ്ട വിവരങ്ങള്‍ പൂര്‍ണ്ണമായും രേഖപ്പെടുത്താതിരുന്നതിനുമാണ് പിഴ ഈടാക്കിയതെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു.
കടകള്‍ക്ക് ലൈസന്‍സ്, തൊഴില്‍ കാര്‍ഡ്, സാനിട്ടേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയവ ഹാജരാക്കാതിരുന്ന എട്ടു ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ഭക്ഷണത്തിന് ഗുണനിലവാരം ഇല്ലാത്തതിന് 3000 രൂപയും പിഴ ഈടാക്കി. നിരോധിക പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തിയതിന് അഞ്ച് സ്ഥാപനങ്ങളില്‍ നിന്ന് 3000 രൂപ പിഴ ഈടാക്കി. പരിശോധിപ്പിച്ച്
അയ്യപ്പന്‍മാരോട് തീവെട്ടിക്കൊള്ള,മിന്നല്‍ പരിശോധനയില്‍ ഹോട്ടലുകള്‍ക്ക് 35000 രൂപ പിഴ
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News