കോഴിക്കോട്: ഞാവൽപ്പഴത്തിന് സാമ്യമുള്ള ഒരു കായ് കഴിച്ച വിദ്യാർത്ഥിനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. താമരശ്ശേരിയിലാണ് സംഭവം നടന്നത്.
കുട്ടിയുടെ ചുണ്ട് തടിച്ചു വീർക്കുകയും ചെയ്തു. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് നിലവിൽ കാര്യമായ ആരോഗ്യപ്രശ്നമില്ല. കഴിഞ്ഞ ദിവസവും ഇതേ മരത്തിൽ നിന്നുള്ള കായ കഴിച്ച രണ്ട് കുട്ടികൾ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


