26.2 C
Kottayam
Friday, June 5, 2026

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവരുടെ എണ്ണം 75 ആയി; തിരച്ചില്‍ തുടരുന്നതായി കേന്ദ്ര സേന

Must read

ധര്‍മശാല: ഹിമാചല്‍ പ്രദേശില്‍ ശക്തമായ മഴ, മണ്ണിടിച്ചില്‍, വെള്ളപൊക്കം, മേഘവിസ്ഫോടനം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍പെട്ട് കാണാതായവരുടെ എണ്ണം 75 ആയി. കാണാതായവര്‍ക്കായി തിരച്ചില്‍ നടക്കുന്നതായി കേന്ദ്രസേന അറിയിച്ചു. വെള്ളെപ്പൊക്ക ബാധിതര്‍ക്ക് നിലവില്‍ സഹായമെത്തിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തികള്‍ക്കും കാലാവസ്ഥ പ്രതികൂലമായി തുടരുന്നതായി ഡെപ്യൂട്ടി കമീഷണര്‍ അപൂര്‍വ് ദേവ്ഗണ്‍ പറഞ്ഞു.

ശക്തമായ മണ്ണിടിച്ചില്‍ തുടരുന്നതിനാല്‍ റോഡ് വഴിയുള്ള സഹായം ദുഷ്‌കരമാണ്. എന്നിരുന്നാലും തുനാഗിലെ പ്രധാന റോഡ് ഇന്ന് ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ഇവിടെ മാത്രം കാണാതായവരുടെ എണ്ണം 31 ആണ്. ഇവരില്‍ ആരെയും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഏകദേശം 250 എസ്.ഡി.ആര്‍.എഫ്-എന്‍.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥരുടെ പ്രത്യേക സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ടെന്നും അപൂര്‍വ് ദേവ്ഗണ്‍ പറഞ്ഞു.

- Advertisement -

- Advertisement -

കാലവര്‍ഷം ശക്തി പ്രാപിക്കുകയും വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നത് ഒരു വെല്ലുവിളിയായി തുടരുന്നുണ്ട്.

മാണ്ഡി ജില്ലയില്‍ അടുത്തിടെയുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏറ്റവും കൂടുതല്‍ നാഷനഷ്ട്ടങ്ങളുണ്ടായ തുനാഗില്‍ ഇന്തോ-ടിബറ്റന്‍ പൊലീസിന്റെ(ഐ.ടി.ബി.പി) പ്രത്യേക സംഘം എത്തിയിട്ടുണ്ട്. തകര്‍ന്ന വീടുകളുടെയും മറ്റും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്താനും ദുരിതത്തില്‍പ്പെട്ട കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനും ഭരണകൂടവും എന്‍.ഡി.ആര്‍.എഫുമായി ഐ.ടി.ബി.പി ഏകോപിച്ച് പ്രവര്‍ത്തിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

Popular this week